തിരുവനന്തപുരം ; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട . എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി . കുളത്തുപ്പുഴ സ്വദേശി അജ്മല്‍ ഖാനാണ് ഡിസ്ക് രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് . അബുദാബി തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ് പ്രസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 51 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഇയാളെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു .
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി
RECENT NEWS
Advertisment