തിരുവനന്തപുരം : പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് വി. ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപുമായി ചന്ദ്രശേഖരന് ബന്ധമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടന്ന വകുപ്പുതല അന്വേഷണത്തിന്‍റെ റിപ്പോർട്ട് പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയുണ്ടെന്നാണ് സൂചന.
നാളുകൾക്ക് മുൻപ് മദ്യപിച്ച് വാഹനമോടിച്ചതിന് സന്ദീപിനെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ചന്ദ്രശേഖരൻ ഇടപെട്ടതായും മതിയായ രേഖകൾ ഇല്ലാത്ത വാഹനം വിട്ടുനൽകാൻ പോലീസുദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരനെതിരെ വകുപ്പുതല അന്വേഷണം നടന്നത്.