തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രദേശത്ത് മോഷണം പരമ്പരയുണ്ടായിരുന്നു. ഒരാളെ പോലീസ് പിടികൂടുകയും ചെയ്തു. വീട്ടുടമ രാമകൃഷ്ണന്‍ ദുബൈയില്‍ ജോലി ചെയ്യുകയാണ്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പോലീസും പരിശോധിക്കുന്നു. മകന്റെ ഉപനയന ചടങ്ങുകള്‍ക്കാണ് ലോക്കറിലിരുന്ന 100 പവന്‍ സ്വര്‍ണം എടുത്തത്. പിന്നീട് ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചു. പിന്നീടാണ് തൃച്ചന്ദൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയത്. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-