കരിപ്പൂര്‍: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം വാരിയംകോട് സ്വദേശി നൗഫല്‍ പി ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോയിലധികം സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. ദുബായില്‍ നിന്നാണ് പ്രതി കരിപ്പൂരില്‍ വിമാനമിറങ്ങിയത്. പ്രതി ശരീരത്തിനകത്ത് കാപ്‌സ്യൂള്‍ രൂപത്തിലാണ് 1.065 കി. ഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മിശ്രിതരൂപത്തിലാണ് നൗഫല്‍ സ്വര്‍ണ്ണം ഒളിപ്പിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ 54 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്ത് എത്തിയ നൗഫലിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് സ്വര്‍ണ്ണം കണ്ടെത്തിയത്.
കാപ്‌സ്യൂൾ രൂപത്തിൽ സ്വർണ്ണക്കടത്ത് ; കരിപ്പൂരിൽ ഒരാൾ പിടിയിൽ
RECENT NEWS
Advertisment