കാപ്‌സ്യൂൾ രൂപത്തിൽ സ്വർണ്ണക്കടത്ത് ; കരിപ്പൂരിൽ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം വാരിയംകോട് സ്വദേശി നൗഫല്‍ പി ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോയിലധികം സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. ദുബായില്‍ നിന്നാണ് പ്രതി കരിപ്പൂരില്‍ വിമാനമിറങ്ങിയത്. പ്രതി ശരീരത്തിനകത്ത് കാപ്‌സ്യൂള്‍ രൂപത്തിലാണ് 1.065 കി. ഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മിശ്രിതരൂപത്തിലാണ് നൗഫല്‍ സ്വര്‍ണ്ണം ഒളിപ്പിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ 54 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്ത് എത്തിയ നൗഫലിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് സ്വര്‍ണ്ണം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...