റീഗൽ ജ്വല്ലറിയിൽ സ്വർണ മോഷണം : ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടപ്പള്ളി മാർക്കറ്റ് റോഡിലുള്ള റീഗൽ ജ്വല്ലറിയിൽ നിന്ന് ആറര പവനിലേറെ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം വളയംചിറ സ്വദേശി അമൽ എസ് കുമാർ (29) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. ഏകദേശം 7 ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. 40 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വർണ പാദസരവും ഇതിൽ ഉൾപ്പെടുന്നു. ജ്വല്ലറിയിൽ ഉപഭോക്താക്കൾ മുൻകൂറായി ബുക്ക് ചെയ്‌ത ഓർഡർ ബോക്‌സിൽ നിന്നാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. 2025 നവംബർ ഒന്നിനാണ് പ്രതി ഈ കൃത്യം നടത്തിയത്.

മോഷണം പിടിക്കപ്പെടാതിരിക്കാൻ, ഏകദേശം ഇതേ തൂക്കത്തിലുള്ള സ്വർണം പൂശിയ ആഭരണങ്ങൾ പ്രതി ഓർഡർ ബോക്‌സിൽ തിരികെ വെച്ചു. ഇതിനായി മാലയും ഒരു ജോഡി പാദസരവും ഇടപ്പള്ളിയിലുള്ള ഫാൻസി സ്റ്റോറിൽ നിന്ന് വാങ്ങിയതായി പോലീസ് കണ്ടെത്തി. ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇടപ്പള്ളിയിലുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിൽ വിറ്റ് ഇയാൾ 5 ലക്ഷം രൂപ കൈക്കലാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...