Wednesday, June 26, 2024 9:32 am

മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും യുവജനങ്ങളെ ഈ തരത്തിൽ വളർത്തിയെടുക്കേണ്ടതിൻ്റെ ഉത്തരവാദിത്വം ആത്മീയ സംഘടനകൾ ഏറ്റെടുക്കണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന വാർഷിക സമ്മേളനം ബഥനി അരമനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജീവജാലങ്ങളേയും കരുതുവാനും സ്നേഹിക്കുവാനും യുവജനങ്ങൾ സ്വപ്നം കാണണമെന്നും സ്വപ്ന സാക്ഷാത്കരണത്തിനായി പ്രാർത്ഥനയോടെ മുമ്പോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.

ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഡോ. കുറിയാകോസ് വി. കോച്ചേരിൽ, യുവജന പ്രസ്ഥാനം മുൻ കേന്ദ്ര ട്രഷറാർ ജോജി പി. തോമസ്, ഭദ്രാസന ട്രഷറാർ അനൂപ് തോമസ്, ഭാരവാഹികളായ ജിജോ ഐസക്, ഡോ. സജു പി. തോമസ്, ഡോണിയ നൈനാൻ, ജോജി ജോർജ്, രോഹിത് ജോൺ, ജസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ മികച്ച യൂണിറ്റായി പാവുക്കര സെൻ്റ് തോമസ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. സെൻ്റ് ജോർജ് ചെന്നിത്തല, സെൻ്റ് ഗ്രീഗോറിയോസ് പരുമല എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാമേളയിൽ വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് യുവജന പ്രസ്ഥാനം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, സെൻ്റ് മേരീസ് പനയംപാല, സെൻ്റ് മേരീസ് വളഞ്ഞവട്ടം എന്നീ യൂണിറ്റുകൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു

0
തുമ്പമൺ : തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുമ്പമൺ...

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാറഡുക്ക തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാ‍ഞ്ചിന്

0
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പിൽ...

മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

0
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത്...