റാന്നി: അദ്ധ്യയന വർഷാരംഭത്തിൽ തന്നെ കാടിന്റെ മക്കൾക്ക് സഹായഹസ്തവുമായി ഗുഡ് സമരിററൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി. ശബരിമല വനമേഖലയിലെ ആദിവാസി മലംപണ്ടാരം കുടികളിലെ കുട്ടികളുൾപ്പെടെയുള്ളവർ പഠിക്കുന്ന അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിൽ ചർമ്മ സംരക്ഷണ ഹെർബൽ സോപ്പ്, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ്, വാഷിംഗ് ബാർ തുടങ്ങിയവയുൾപ്പെടുന്ന ആരോഗ്യ പരിപാലന വസ്തുക്കൾ നോട്ട് ബുക്കുകൾ എന്നിവ പ്രവർത്തകർ എത്തിച്ചു നൽകി.
2009 മുതൽ തുടർച്ചയായി വനമേഖലയിലെ ആദിവാസി കേന്ദ്രങ്ങളിലും അട്ടത്തോട്, മൂഴിയാർ, കിസുമം സ്കൂളുകളിലും ഗുഡ് സമരിററൻ സൊസൈറ്റി സഹായമെത്തിക്കുന്നുണ്ട്. രാജ്യത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ ട്രൈബൽ സ്കൂൾ ആയി അട്ടത്തോട് സ്കൂൾ അറിയപ്പെട്ടപ്പോൾ യൂണിഫോം തയ്ച്ച് നൽകിയതിന് പിന്നിൽ ഗുഡ് സമരിററൻ സൊസൈറ്റിയായിരുന്നു.
അട്ടത്തോട് സ്കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ബിജു തോമസ് അമ്പൂരി അദ്ധ്യക്ഷത വഹിച്ചു. ബേബി ജോൺ മണിമലേത്ത്, ബിന്നി ശാമുവേൽ തലക്കോട്ട്, രഞ്ജിത്ത് ജോസഫ്, സ്കൂൾ അദ്ധ്യാപകരായ അഭിലാഷ്, ആശാ നന്ദൻ, ഹിമ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033