സ്മാർട് ഫോണുകൾക്ക് പ്രശ്നമുണ്ടാക്കുന്ന 16 ആപ്പുകൾ നീക്കം ചെയ്തതായി ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ഉപഭോക്താക്കളുടെ സ്മാർട് ഫോണുകൾക്ക് പ്രശ്നമുണ്ടാക്കുന്ന 16 ആപ്പുകൾ നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. അമിതമായി ബാറ്ററിയും ഡേറ്റയും ഉപയോഗിക്കുന്ന ആപ്പുകളെയാണ് പ്ലേ സ്റ്റോറില്‍ നീക്കം ചെയ്തത്. ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോക്താവിനെ കബളിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും കണ്ടെത്തി. വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിനായി പശ്ചാത്തലത്തിൽ വെബ് പേജുകൾ തുറന്ന് പരസ്യ തട്ടിപ്പ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മുൻപ് മൊത്തം 2 കോടി ഇൻസ്റ്റാളേഷനുകൾ ഉണ്ടായിരുന്നു. ആർസ് ടെക്നിക്കയുടെ റിപ്പോർട്ട് അനുസരിച്ച് മക്കാഫി കണ്ടെത്തിയ 16 ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. സ്‌മാർട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഡൗൺലോഡ് ചെയ്യാൻ മുൻപ് ലഭ്യമായിരുന്ന ആപ്പുകളിൽ ചിലത് QR കോഡുകൾ സ്കാൻ ചെയ്യാനോ ഫ്ലാഷ് ടോർച്ചായി ഉപയോഗിക്കാനോ ഉപയോക്താക്കളെ അനുവദിക്കുന്ന യൂട്ടിലിറ്റി ആപ്ലിക്കേഷനുകളായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...