കൊച്ചി: ഗൂഗിളിന്റെ ഇമെയില്‍ വിഭാഗമായ ജിമെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനോ മെയില്‍ അയക്കാനോ കഴിയുന്നില്ല. രാവിലെ മുതല്‍ ഇമെയില്‍ അയയ്ക്കാനോ ഫയലുകള്‍ അറ്റാച്ചുചെയ്യാനോ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിള് ഡ്രൈവിലും ഫയല് അറ്റാച്ച് ചെയ്യാൻ കഴിയുന്നില്ല.
ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങി ലോകമെങ്ങുനിന്നും ഉപഭോക്താക്കള്‍ ഇക്കാര്യം ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തു. ഫയലുകള്‍ അപ്ലോഡ് ചെയ്യാനോ, ഡൗണ്‍ലോഡ് ചെയ്യാനോ കഴിയുന്നില്ല. സാങ്കേതിക തകരാര്‍ സംബന്ധിച്ച് ഗൂഗിള്‍ എഞ്ചിനീയറിങ് ടീം അന്വേഷണം തുടങ്ങി.