Monday, May 13, 2024 7:57 pm

ഗൂഗിൾ പേ വഴി സേവിങ്സ് ഉണ്ടാക്കാം, പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം ഉപയോഗിക്കാനും വളരെ എളുപ്പം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ജനപ്രീയ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഉപയോക്താക്കളെ ആകർഷിക്കാൻ തങ്ങളുടെ പ്ലാറ്റ്ഫോമിൽ മികച്ച സവിശേഷതൾ നൽകുന്നതിനൊപ്പം ക്യാഷ്ബാക്ക് ഓഫറുകളും റിവാഡുകളും ഗൂഗിൾ പേ നൽകുന്നുണ്ട്.

ബില്ലുകൾ അടയ്ക്കാനും പണം കൈമാറാനും ഉപയോഗിച്ചിരുന്ന ഗൂഗിൾ പേ ഇനി മുതൽ നിങ്ങളുടെ സേവിങ്സിന്റെ കൂടി ഇടമായി മാറും. ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിറ്റ് ഫീച്ചറിലൂടെ നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ ചെയ്യാൻ സാധിക്കും. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാനും സാധിക്കും.

ഗൂഗിൾ പേ എഫ്ഡി സ്കീം

ഗൂഗിൾ പേ അതിന്റെ ഫ്ലാറ്റ്ഫോമിൽ എഫ്ഡി ഫീച്ചർ നൽകുന്നതിനായി ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായിട്ടാണ് സഹകരിച്ച് പ്രവർത്തിക്കുന്നത്. ഗൂഗിൾ പേയിൽ ഒരു എഫ്ഡി ഓപ്പൺ ചെയ്യുന്നത് യുപിഐ പേയ്മെന്റ് ചെയ്യുന്നതുപോലെ ലളിതമാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഈ ഫീച്ചർ നിലവിൽ ഗൂഗിൾ പേ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഐഒഎസ് ഉപയോക്താക്കൾക്കുള്ള ഗൂഗിൾ പേ എഫ്ഡി സപ്പോർട്ട് വൈകാതെ ലഭ്യമാകും.

ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ഓരോ നിക്ഷേപകനും അഞ്ച് ലക്ഷം രൂപ വരെ ഗ്യാരണ്ടി ലഭിക്കുമെന്ന് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തെ എഫ്ഡിക്ക് ബാങ്ക് 6.35 ശതമാനം വരെ പലിശയാണ് നൽകുന്നത്. ഇത് മറ്റ് പല സേവിംഗ്സ് ഓപ്ഷനുകളേക്കാളും വളരെ കുടുതൽ ആണ്. പലിശ മാത്രമല്ല ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിന്റെ പ്രത്യേകത. ഇത് വളരെ എളുപ്പവുമാണ് എന്നതാണ്. ഇതിനായി ഉപയോക്താക്കൾക്ക് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ട് പോലും ആവശ്യമില്ല.

ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ ആപ്പ് വഴി ഉയർന്ന പലിശ നിരക്കിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ പൂർണ്ണമായി ഡിജിറ്റലായി ബുക്ക് ചെയ്യാനാകുമെന്നും ഗൂഗിൾ പേ പ്ലാറ്റ്ഫോമുമായി ഇന്റഗ്രേറ്റ് ചെയ്ത അടുനെ ഇക്വിറ്റാസ് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് പോലും തുറക്കാതെ ഫിക്സഡ് ഡിപ്പോസിറ്റ് സേവനം ലഭ്യമാകും എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾ പേ ഉപയോഗിച്ച് പണം സേവ് ചെയ്യാനുള്ള ഫിക്സഡ് ഡിപ്പോസിറ്റ് അക്കൌണ്ട് ആരംഭിക്കേണ്ടത് എങ്ങനെയെന്നും സംവിധാനം എങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം.

ഘട്ടം 1: നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിലെ ഗൂഗിൾ പേ ആപ്പ് തുറക്കുക> ബിസിനസ് ആന്റ് ബിൽസ് ഓപ്ഷനിൽ താഴേക്ക് സ്ക്രോൾ ചെയ്യുക

ഘട്ടം 2: ഇക്വിറ്റാസ് ബാങ്ക് സ്പോട്ട് എന്ന ഓപ്ഷനായി സെർച്ച് ചെയ്യുക. ഇതിൽഷ ഇക്വിറ്റാസ് എസ്എഫ്ബി ലോഗോയിൽ ക്ലിക്കുചെയ്യുക

ഘട്ടം 3: നിങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഒരു തുക തിരഞ്ഞെടുക്കുക, തുടർന്ന് കാലാവധി തിരഞ്ഞെടുക്കുക

ഘട്ടം 4: നിങ്ങളുടെ സ്വകാര്യ, KYC വിശദാംശങ്ങളായ ആധാർ നമ്പർ, പാൻ തുടങ്ങിയവ ഇക്വിറ്റാസ് ബാങ്ക് സ്പോട്ടിൽ നൽകുക

ഘട്ടം 5: ഗൂഗിൾ പേ UPI ഉപയോഗിച്ച് എഫ്ഡി സെറ്റപ്പ് പൂർത്തിയാക്കുക

ഗൂഗിൾ പേ എഫ്ഡിയിൽ നിന്നും പണം പിൻവലിക്കുന്നത് എങ്ങനെ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നുള്ള പ്രസ്താവന അനുസരിച്ച് “കാലാവധി പൂർത്തിയാകുമ്പോൾ, എഫ്ഡിയുടെ പ്രിൻസിപ്പൽ തുകയും പലിശയും ഗൂഗിൾ പേ ഉപയോക്താവിന്റെ നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു. അത് ഇന്ത്യയിലെ ഏത് ബാങ്കിലായാലും ലഭ്യമാകും. നിങ്ങളുടെ ഫിക്സർഡ് ഡിപ്പോസിറ്റ് തുക നിശ്ചിത സമയം കഴിഞ്ഞാൽ നിങ്ങളുടെ ഗൂഗിൾ പേയിലേക്ക് ലേക്ക് ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നതാണ്.

ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപകർക്ക് അവരുടെ പണം പരിശോധിക്കാനും അവരുടെ നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യാനും ഇക്വിറ്റാസ് ബാങ്ക് സ്പോട്ട് ഉപയോഗിച്ച് പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് തുക ചേർക്കാനും കഴിയും. നിങ്ങൾ സമയം ആകുന്നതിന് മുമ്പ് ഫിക്സർഡ് ഡിപ്പോസിറ്റ് പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇക്വിറ്റാസ് ബാങ്ക് സ്പോട്ടിൽ തന്നെ ഇത് ചെയ്യാം. അതേ പ്രവൃത്തി ദിവസം തന്നെ നിങ്ങളുടെ ഗൂഗിൾ പേ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏലക്കയുമായി പോയ ലോറി വണ്ടൻമേടിന് സമീപം അപകടത്തിൽപ്പെട്ടു

0
ഇടുക്കി : വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു. ഏലക്കയുമായി പോയ...

ശബരിമല മാസ പൂജ : സൗകര്യങ്ങള്‍ വിലയിരുത്തി

0
പത്തനംതിട്ട : മാസ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള...

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ

0
ന്യൂഡല്‍ഹി : 10, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15...

‘മകന്‍റെ മരണ കാരണം വ്യക്തമല്ല’ ; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ

0
കൊച്ചി : പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ...