ഗൂഗിള്‍ പേ ഉപയോഗിക്കാത്തവരായി ഇന്ന് അധികം പേരുണ്ടാവില്ല. ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള യുപിഐ പേമെന്റ് ആപ്പായ ജിപേ. എന്നാല്‍ യുപിഐ ഇടപാടുകളിലെ തട്ടിപ്പ് വ്യാപകമായി വരികയാണ്. അത് ഗൂഗിള്‍ പേയെ ബാധിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്നതും തട്ടിപ്പുകളെ തടയാനുള്ള സാങ്കേതിക വിദ്യയിലൂടെ വേഗത്തില്‍ അവ തിരിച്ചറിയുന്നതുമെല്ലാം ഗൂഗിള്‍ പേയുടെ സവിശേഷതയാണ്. അതേസമയം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ഇനി ഗൂഗിള്‍ പേ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരിക്കല്‍ പോലും സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ തുറന്ന് വെക്കാനേ പാടില്ല. അവ ഇടപാടുകളില്‍ തട്ടിപ്പ് നടക്കാന്‍ വഴിവെക്കും. സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ പറഞ്ഞുതരാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഡിവൈസിന്റെ സ്‌ക്രീന്‍ കാണാന്‍ അനുമതി നല്‍കുന്ന ആപ്പുകളാണ് സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍. നിങ്ങള്‍ ഫോണ്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ആ ഡിവൈസിന്റെ സ്‌ക്രീനാണ് മറ്റുള്ളവര്‍ക്ക് ലഭ്യമാവുക.
സാധാരണ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആപ്പുകളാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറുകള്‍ക്കോ ഫോണുകള്‍ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ ഇവ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. എനി ഡെസ്‌ക്, ടീം വ്യൂവര്‍ എന്നിവ സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ക്ക് ഉദാഹരണങ്ങളാണ്. തട്ടിപ്പുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. അതുകൊണ്ട് ഗൂഗിള്‍ പേയും ഇതും തമ്മില്‍ ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ല. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകളിലൂടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കുകയും നിങ്ങളുടെ പേരില്‍ ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്യുമെന്ന് ഗൂഗിള്‍ പറയുന്നു. നിങ്ങളുടെ എടിഎം, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഇതിലൂടെ ഇവർക്ക് ലഭ്യമാവും. ഇവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ആപ്പുകള്‍ ക്ലോസ് ചെയ്തിരിക്കണമെന്നും ഗൂഗിള്‍ പറഞ്ഞു.