കുടകിൽ കണ്ണൂർ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയത് പണവും സ്വത്തും തട്ടിയെടുക്കാനെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കർണാടക: കുടകിൽ കണ്ണൂർ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയത് പണവും സ്വത്തും തട്ടിയെടുക്കാനെന്ന് പോലീസ്. മുഖ്യപ്രതിയായ കർണാടക സ്വദേശി അനിൽ, വിവാഹത്തിനായി പണം സമ്പാദിക്കാൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് കണ്ടെത്തൽ. സ്ഥലം വിൽപനയുടെ പേരിൽ പ്രദീപനുമായി സൗഹൃദം സ്ഥാപിച്ച അനിൽ, മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൂട്ടുപ്രതികളുമായി ചേർന്ന് അരുംകൊല നടത്തിയത്. വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ നടന്നത് വൻ ആസൂത്രണം. സൂത്രധാരൻ പൊന്നമ്പേട്ട് സ്വദേശിയായ അനിൽ. ഏപ്രിൽ 23ന് പട്ടാപകൽ പ്രദീപനെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയതിന് പിന്നിലെന്തെന്ന് ഗോണിക്കുപ്പ പോലീസ് പറയുന്നതിങ്ങനെയാണ്.

ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു അനിൽ. ഇയാളുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ആലോചന എതിർത്തു. ഇതോടെ പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കാനുളള വഴിതേടി അനിൽ. ഒറ്റയ്ക്ക് താമസിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കാനായിരുന്നു ആലോചന. മഡിക്കെരിയിൽ അങ്ങനെ ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. എന്നാൽ അവരുടെ മക്കൾ നാട്ടിലെത്തിയതോടെ പദ്ധതി പാളി. തുടർന്നാണ് തോട്ടം ഉടമായ പ്രദീപനിലേക്ക് എത്തുന്നത്. സ്ഥലം വിൽക്കാനുളള ആലോചനയിലായിരുന്നു, വർഷങ്ങളായി കുടകിൽ തനിച്ച് താമസിക്കുന്ന പ്രദീപൻ. അതിന്‍റെ പേരിൽ അനിൽ സൗഹൃദത്തിലായി. പലരിൽ നിന്നായി ഒരു ലക്ഷം രൂപ വാങ്ങി അഡ്വാൻസ് നൽകി. പ്രദീപൻ പണവും സ്വത്ത് രേഖകളും സൂക്ഷിക്കുന്ന സ്ഥലം മനസ്സിലാക്കി. കൊലപാതകത്തിന് പദ്ധതിയിട്ടു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ദീപക്, കാർത്തിക്, സ്റ്റീഫൻ, ഹരീഷ് എന്നിവരെ ഒപ്പം കൂട്ടി.

ഏപ്രിൽ 23ന് രാവിലെ പതിനൊന്നിന് പ്രദീപന്‍റെ വീട്ടിലെത്തി. കൊലപാതകത്തിന് ശേഷം മടങ്ങി. രാത്രിയെത്തി മൃതദേഹം കുഴിച്ചിടാനായിരുന്നു പദ്ധതി. എന്നാൽ തോട്ടത്തിലെ ജീവനക്കാർ വൈകിട്ട് പ്രദീപൻ മരിച്ചുകിടക്കുന്നത് കണ്ടതോടെ അത് പാളി. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതും പ്രതികൾക്ക് തിരിച്ചടിയായി. ഇവർ മോഷ്ടിച്ച പതിമൂന്ന് ലക്ഷത്തോളം രൂപയും പ്രദീപന്‍റെ മൊബൈൽഫോണും പോലീസ് കണ്ടെടുത്തു. രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്‍റെ മകനാണ് പ്രദീപൻ. റിയൽ എസ്റ്റേറ്റ് തർക്കങ്ങളെന്ന് സംശയിച്ച കേസിലാണ് പ്രതികൾ പിടിയിലായതോടെ ചുരുളഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...