ന്യൂഡല്‍ഹി: അഞ്ചു രൂപയുടെ പ്ലാറ്റ്ഫാം ടിക്കറ്റെടുത്ത് മണിക്കൂളുകളോളം വൈഫൈ ഓസി കുത്തിയിരിക്കാമെന്ന് ഇനിയും കരുതേണ്ട. റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു .
മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ആളുകള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് റെയില്‍വേക്കും ഉപഭോക്താക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു. ഇന്റര്‍നെറ്റ് പ്ലാനുകളെല്ലാം മെച്ചപ്പെട്ടത് കൊണ്ടു തന്നെ ആളുകള്‍ ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.
രാജ്യത്താകമാനം 5600 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് റെയില്‍വേയില്‍ സൗജന്യസേവനം ആരംഭിക്കുന്നത്. നിലവില്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് ഇനി സൗജന്യ പദ്ധതി തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ ഗൂഗിള്‍ എത്തിയത്.