വെബ് ബ്രൗസറിലെ ജി മെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് ഗൂഗിൾ വെളിപ്പെടുത്തി. ഈ ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും ഉപയോക്താക്കളെ അവരുടെ ഡൊമെയ്നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്ത ഇമെയിലുകൾ അയയ്ക്കാനും സ്വീകരിക്കാനും അനുവദിക്കുമെന്നും ഗൂഗിൾ അറിയിച്ചു.
ഗൂഗിൾ വർക്ക്സ്പേസ് എന്‍റർപ്രൈസ് പ്ലസ്, എഡ്യൂക്കേഷൻ പ്ലസ്, എഡ്യൂക്കേഷൻ സ്റ്റാൻഡേർഡ് മുതലായ വിദ്യാഭ്യാസ അക്കൗണ്ടുകള്‍ക്ക് മാത്രമേ തുടക്കത്തിൽ പുതിയ ഫീച്ചർ ലഭ്യമാകൂ. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ഗൂഗിള്‍ വിശേഷിപ്പിക്കുന്ന ഈ പുതിയ ഫീച്ചറിൻ്റെ പേര്. ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും മറ്റും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിള്‍ പറയുന്നു.
എന്‍ക്രിപ്ഷന്‍ കീകളില്‍ നിയന്ത്രണം നിലനിര്‍ത്താനും കീകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ അനുവദിക്കും. ബീറ്റ പ്രോഗ്രാമിനായുള്ള അപേക്ഷാ പ്രക്രിയ 2023 ജനുവരി വരെയായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകൾ, ഗൂഗിൾ വർക്ക് പ്ലേസ് എസെൻഷ്യൽ മുതലായവയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇതുവരെ ലഭ്യമല്ല. പുതിയ ഫീച്ചർ അടുത്ത വർഷം പ്രതീക്ഷിക്കാം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.