പത്തനംതിട്ട, തിരുവല്ല ആര്‍.ടി ഓഫീസുകളില്‍ അഴിമതി നടത്തിയ യു.ഡി ക്ലാർക്ക് സിനിലാൽ മന്ത്രിയെ വിജിലന്‍സ് കോടതി ശിക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തനംതിട്ട, തിരുവല്ല ആര്‍.ടി ഓഫീസുകളിലെ യു.ഡി ക്ലാർക്ക് ആയിരുന്ന സിനിലാൽ മന്ത്രിയെ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു. തിരുവല്ല ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട CC.03/16,04/16,05/16 (VC. 03/07/PTA) കേസുകളിലും പത്തനംതിട്ട ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട CC. 35/16 (VC. 02/07/PTA) കേസിലുമാണ് ശിക്ഷിക്കപ്പെട്ടത്‌. തിരുവല്ല ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട കേസിൽ 3വർഷം തടവും ആറു ലക്ഷം രൂപ പിഴയും പത്തനംതിട്ട ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട കേസില്‍ 3 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ വിധിച്ചത്.

2001 മുതൽ 2003 വരെ തിരുവല്ല ആര്‍.ടി ഓഫീസിൽ യു.ഡി ക്ലാർക്ക് ആയി ജോലി ചെയ്ത സിനിലാൽ മന്ത്രി, നോൺ ട്രാൻസ്‌പോർട് വാഹനങ്ങളുടെ ടാക്സ് കളക്ഷനിലെ കണക്കുകളിൽ ക്രമക്കേട് നടത്തി 1,47,022/- രൂപ കൈവശപ്പെടുത്തിയതാണ് കേസ്. അന്നത്തെ ഡി.വൈ.എസ്.പി സി.പി
ഗോപകുമാർ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ജോൺകുട്ടി, വി. എൻ സജി, സി. രാമചന്ദ്രൻ, എന്നിവർ അന്വേഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പി. കെ. ജഗദീഷ് ആയിരുന്നു.

2003 ൽ പത്തനംതിട്ട ആര്‍.ടി ഓഫീസിലും ഇയാള്‍ യു.ഡി ക്ലാർക്ക് ആയി ജോലി ചെയ്തിരുന്നു. ഇവിടെയും സമാനമായ ക്രമക്കേട് നടത്തി പണം തട്ടിയെടുത്തു. നോൺ ട്രാൻസ്‌പോർട് വാഹനങ്ങളുടെ ടാക്സ് കളക്ഷനിലെ കണക്കുകളിൽ ക്രമക്കേട് നടത്തി 9760/- രൂപയാണ് ഇവിടെനിന്നും കൈക്കലാക്കിയത് എസ്.പിയായി വിരമിച്ച സി.പി ഗോപകുമാർ ആയിരുന്നു ഈ കേസും രജിസ്റ്റര്‍ ചെയ്തത്. ജോൺകുട്ടി, വി. എൻ സജി എന്നിവർ അന്വേഷിച്ച കേസില്‍ ഡി.വൈ.എസ്.പി ബേബി ചാൾസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് കുമാർ എൽ. ആർ ഹാജരായി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...