ഏറ്റുമാനൂര്‍ : കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ എം.എച്ച്.സി കോളനിയില്‍ മദ്യലഹരിയില്‍ ആക്രമണം അഴിച്ചുവിട്ട് ഗുണ്ടാസംഘം. പ്രദേശവാസിയായ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. പേരൂര്‍ തനാപുരക്കല്‍ വീട്ടില്‍ അഖില്‍, സഹോദരന്‍ അരുണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പരിക്കുപറ്റിയ ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. മദ്യലഹരിയിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ നിന്ന തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സഹോദരങ്ങള്‍ പറയുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കല്ലിനുള്ള ഇടിയേറ്റ് അഖിലിെന്‍റ തലക്ക് ആറ് തുന്നിക്കെട്ടലുണ്ട്.സഹോദരന്‍ അരുണിെന്‍റ മൂക്കിനാണ് പരിക്കേറ്റത്. പേരൂര്‍ എം.എച്ച്.സി കോളനി കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് താവളമടിച്ചിരിക്കുകയാണെന്നും അക്രമവും അസഭ്യവര്‍ഷവും പതിവാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.