തിരുവനന്തപുരം: ഗുണ്ടാബന്ധത്തിൻറെ പേരിൽ കൂടുതൽ പോലീസുകാർക്കെതിരെ അച്ചടക്കനടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സൻ, വിജിലൻസ് ഡിവൈഎസി എം.പ്രസാദ് എന്നിവരെ സസ്പെൻഡ് ചെയ്തു. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഡിവൈഎസ്പിമാർ ഇടനിലനിന്നുവെന്നാണ് കണ്ടെത്തൽ.
ഗുണ്ടാ പോലീസ് ബന്ധം മറനീക്കി പുറത്തുവന്നതോടെയാണ് സർക്കാർ അച്ചടക്കനടപടി തുടരുന്നത്. ഗുണ്ടാ-മാഫിയ ബന്ധമുള്ള നാല് ഇൻസ്പെക്ർമാരെയും ഒരു സബ്-ഇൻസ്പെക്ടറെയും സസ്പെൻറ് ചെയ്തതിന് പിന്നാലെയാണ് 2 ഡിവൈഎസ്പിമാർക്ക് കൂടി സസ്പെൻഷൻ. ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജോണ്‍സണ്‍, വിജിലൻസിലെ സ്പെഷ്യൽ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്നിലെ ഡിവൈഎസ്പി എം.പ്രസാദ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. ഗുരുതരമായ ആരോപങ്ങളാണ് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ ഉന്നയിക്കുന്നത്.
തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിധിൻ, രജ്ഞിത്ത് എന്നിവർ തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കാൻ മുട്ടടയിലുള്ള നിധിൻെറ വീട്ടിൽ വെച്ച് രണ്ട് ഡിവൈഎസ്പിമാരും അടുത്തിടെ സസ്പെഷന്റിലായ റെയിൽവെ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി എന്നാണ് ഇൻറലിജൻസ് കണ്ടെത്തൽ. ജോണ്‍സൻെറ മകളുടെ ജൻമാദിനാഘോഷത്തിന് ഗുണ്ടകള്‍ പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തലുണ്ട്.
മൂന്ന് ഉദ്യോഗസ്ഥരും ഗുണ്ടകളുടെ മദ്യപാന പാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തുവെന്ന ആരോപണവും നിധിൻെറ സുഹൃത്തായിരുന്ന നെടുമങ്ങാട് സ്വദേശി രാഹുൽ ഉന്നയിച്ചിരുന്നു. മറ്റ് രണ്ട് ഡിവൈഎസ്പിമാർ കൂടി ഗുണ്ടകളുടെ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന ആരോപണവും ഇൻറലിജൻസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ട ബന്ധത്തിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ സ്വത്തു സമ്പാദനം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടാബന്ധമുയർന്ന ജോണ്‍സണ്‍ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതേ തുടർന്ന് ഷാരോണ്‍ കേസിൻെറ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































