ഓമല്ലൂരിലെ ഗോപിയുടെ മരണം പിണറായി സര്‍ക്കാരിന്‍റെ സ്‌പോണ്‍സേഡ്‌ കൊലപാതകം ; ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂരിലെ ഗോപിയുടെ മരണം ആത്മഹത്യയല്ല പിണറായി സര്‍ക്കാരിന്‍റെയും ഗ്രാമപഞ്ചായത്തിന്റെയും സ്‌പോണ്‍സേഡ്‌ കൊലപാതകമാണെന്ന്‌ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.എ. സൂരജ്‌ പറഞ്ഞു. ലൈഫ്‌ പദ്ധതിയില്‍ രണ്ട്‌ വര്‍ഷം മുന്‍പ്‌ വീട്‌ ലഭിച്ച ഗോപി എന്ന ലോട്ടറി വില്‍പ്പനക്കാരന്‍ പണം ലഭിക്കാത്തതിനാല്‍ മനംനൊന്ത്‌ ആത്മഹത്യ ചെയ്‌തത്‌ പിണറായി സര്‍ക്കാരിന്‍റെയും കോണ്‍ഗ്രസ്‌ ഭരിക്കുന്ന പഞ്ചായത്തിന്‍റെയും തികഞ്ഞ അനാസ്ഥയുടെയും വഞ്ചനയുടെയും നേര്‍ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ മാത്രമല്ല ജില്ലയിലെ മറ്റ്‌ പല പഞ്ചായത്തുകളിലെയും ലൈഫ്‌ പദ്ധതിയിലെ ഗുണ ഭോക്‌താക്കള്‍ വീടുവെയ്‌ക്കാന്‍ ബാക്കി ഗഡു ലഭിക്കാതെ ഏറെ ബുദ്ധിമുട്ടുകയാണെന്നത്‌ വസ്‌തുതയാണ്‌. ഗഡുവിന്റെ പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന്‌ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന്‌ സൂരജ്‌ പറഞ്ഞു. പ്രതിനിധി സംഘത്തില്‍ ദേശീയ സമിതി അംഗം വിക്‌ടര്‍ ടി.തോമസ്‌, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ശ്യാം തട്ടയില്‍, സതീഷ്‌ കുമാര്‍, സുരേഷ്‌ പുളിവേലില്‍, രോഹിത്‌ രാജ്‌, രഞ്‌ജിനി അടകല്‍, സുരേഷ്‌ ഓലിുതണ്ടില്‍, ലക്ഷ്‌മി മനോജ്‌,അഖില്‍ വര്‍ഗീസ്‌ എന്നിവരും ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുളത്തുമണ്ണിലെ ജനവാസ മേഖലയില്‍ കാട്ടാന ; സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍...

0
കോന്നി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കുളത്തുമണ്ണില്‍ വനപാലകരും നാട്ടുകാരും തമ്മില്‍...

നിപ ; നിരീക്ഷണത്തിലുള്ള എല്ലാവരും ആശുപത്രി വിട്ടു

0
തിരുവനന്തപുരം: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്ക് പഠനത്തിന് കൈത്താങ്ങ് നല്‍കി ‘തപസ്’

0
പത്തനംതിട്ട: ​ജില്ലയിലെ സൈനിക -അർദ്ധ സൈനിക- വിമുക്തഭടന്മാരുടെ സംഘടനയായ ടീം പത്തനംതിട്ട...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

0
അടൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ...