പത്തനംതിട്ട : ആറന്മുളയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള പതിനഞ്ചു കിലോമീറ്റര്‍ ദൂരം ഓടിയെത്തിയപ്പോള്‍ ഗ്യാസ് അടുപ്പിന്റെ വില 1900 ല്‍ നിന്നും 5000 രൂപയിലെത്തി . ഗോപു നന്ദിലത്തിന്റെ മറ്റൊരു തട്ടിപ്പ്. ഉപഭോക്താക്കളെ പറ്റിക്കുന്ന പരസ്യവുമായി ഗൃഹോപകരണ കച്ചവടത്തില്‍ തട്ടിപ്പിന്റെ ആധിപത്യം ഉറപ്പിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ് പത്തനംതിട്ടയിലെ ഗോപു നന്ദിലത്ത്.
മനോരമ പത്രത്തില്‍ ഇന്നലെ കണ്ട പരസ്യപ്രകാരമാണ് ആറന്മുള സ്വദേശി പ്രവീണ്‍ ഇന്ന് ഗോപു നന്ദിലത്ത് ജി മാര്‍ട്ടിന്റെ പത്തനംതിട്ട ഷോറൂമിലേക്ക് വിളിച്ചത്. ഗ്ലാസ് ടോപ് ഗ്യാസ് അടുപ്പിന്റെ വില 1900 എന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത് . വിളിച്ചു ചോദിച്ചപ്പോഴും ഈ വിലതന്നെയാണെന്ന മറുപടിയും കിട്ടി. ഇരുപതു മിനിട്ടിനുള്ളില്‍ ആറന്മുളയില്‍ നിന്നും പത്തനംതിട്ട ഷോറൂമില്‍ എത്തിയപ്പോള്‍ ഗ്യാസ് അടുപ്പിന്റെ കുറഞ്ഞ വില അയ്യായിരമായി. മുന്‍ നിശ്ചയ പ്രകാരം ഷോറൂം മാനേജര്‍ വിഷയത്തില്‍ ഇടപെട്ടു. അല്‍പ്പം മുമ്പ് വിളിച്ചിരുന്നെന്നും അപ്പോള്‍ വില 1900 എന്നാണ് പറഞ്ഞതെന്നും കോള്‍ റെക്കോഡ് ഉണ്ടെന്നും പ്രവീണ്‍ പറഞ്ഞു. തുടര്‍ന്ന് നേരത്തെ വിളിച്ച ഫോണ്‍ സംഭാഷണം മാനേജരെ കേള്‍പ്പിച്ചു. ഗ്ലാസ് ടോപ് ഗ്യാസ് അടുപ്പിന്റെ കുറഞ്ഞ വില 5000 ആണെന്നും നിങ്ങള്‍ക്ക് പ്രത്യേക കിഴിവ് നല്‍കാമെന്നും ആരോടും ഇക്കാര്യം പറയരുതെന്നും മാനേജര്‍ ആവശ്യപ്പെട്ടു. ഗ്യാസ് അടുപ്പിന് 2200 രൂപ ഡിസ്ക്കൌണ്ട് നല്‍കാമെന്നും 2800 രൂപ നല്‍കിയാല്‍ മതിയെന്നും പ്രവീണിനെ അറിയിച്ചു. എന്നാല്‍ ഇത്തരം തട്ടിപ്പ് അംഗീകരിക്കുവാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട് നിയമ വിദ്യാര്‍ഥികൂടിയായ ഇദ്ദേഹം പുറത്തിറങ്ങി. നേരെ പോയത് കോഴഞ്ചേരി മാരാമണ്ണിലെ പൌര്‍ണ്ണമി എന്ന കടയില്‍. രണ്ട് ബര്‍ണര്‍ ഗ്യാസ് അടുപ്പിന്റെ പരമാവധി വില്‍പ്പന വില ഇവിലെ 2800, വാങ്ങാന്‍ ആണെന്ന് മനസ്സിലായതോടെ ഈ അടുപ്പ് 2000 രൂപക്ക് നല്‍കാമെന്ന് കടയുടമ പറഞ്ഞു. വളരെ സന്തോഷത്തോടെ പ്രവീണും കുടുംബവും അവിടെനിന്നും അടുപ്പും വാങ്ങി വീട്ടിലേക്ക് തിരിച്ചു.
പരസ്യം കണ്ട് ആറന്മുളയില്‍ നിന്നും പത്തനംതിട്ടയില്‍ വരെ പോയി പെട്രോളും സമയവും നഷ്ടമാക്കിയെങ്കിലും ഇപ്പോഴും ലാഭമെന്ന് ഇവര്‍ പറയുന്നു. നാട്ടിലുള്ള പരിചയക്കാരന്റെ കടയില്‍ നാം പോകാറില്ല. കണ്ണുതള്ളുന്ന പരസ്യത്തില്‍ വീണുപോകുന്നവര്‍ വന്‍ ചതിക്കുഴിയിലാണ് വീഴുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്നത് മലയാള മനോരമ പോലുള്ള പത്രമാധ്യമങ്ങളുമാണ്. ഇതിനെതിരെ ഉപഭോകൃത കോടതികളില്‍ പൊരുതുവാന്‍ ജനങ്ങള്‍ തയ്യാറാകണം.
നിങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കാം…ഇതിലൂടെ മറ്റുള്ള ഉപഭോക്താക്കളെങ്കിലും സത്യം മനസിലാക്കട്ടെ – Whatsapp 751045 3033