ഇരിട്ടി: ജനജാതി സുരക്ഷാമഞ്ച് ദേശവ്യാപകമായി നടത്തിവരുന്ന ജനസമ്പര്‍ക്ക മഹാ യജ്ഞത്തിന്റെ ഭാഗമായി ഗോത്ര അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. റാലിയില്‍ നൂറുകണക്കിന് ആദിവാസികള്‍ പങ്കെടുത്തു. കീഴൂരില്‍ ആരംഭിച്ച റാലി ഇരിട്ടി പഴയ സ്റ്റാന്റില്‍ അവസാനിച്ചു. പൊതുസമ്മേളനം പാരമ്പര്യ അബെയ്ത് പരിശീലകനും കുറുച്യ സമുദായ ആചാര്യനുമായ ഗോവിന്ദന്‍ കൊച്ചങ്ങോട് ഉദ്‌ഘാടനം ചെയ്തു. ചടങ്ങില്‍ കുറിച്യ മുന്നേറ്റ സമിതി മുന്‍ പ്രസിഡന്റ് കൊളക്കാടന്‍ കേളപ്പന്‍ അദ്ധ്യക്ഷനായി. ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ നരിക്കോടന്‍ സുഷാന്ത് മുഖ്യഭാഷണം നടത്തി. ഗോത്ര ആചാര്യന്‍ രാമസ്വാമി, പാരമ്പര്യ വിഷ വൈദ്യന്‍ കുങ്കന്‍ പാല്‍മി, പണിയ സമുദായ ജില്ലാ പ്രസിഡന്റ് ശങ്കരന്‍ തില്ലങ്കേരി, ചടച്ചിക്കുണ്ടം സുധാകരന്‍, കെ. കെ. വനജ സുഭാഷ്, സുകന്യ കെ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗോത്ര അവകാശ സംരക്ഷണ സമിതി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
RECENT NEWS
Advertisment