സർക്കാർ നടപടികൾ വൈകുന്നത് ബി.​ജെ.പിയും സി.പി.എമ്മും​ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ട് : സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

മസ്കത്ത് : സർക്കാർ നടപടികൾ വൈകുന്നത് ബി.​ജെ.പിയും സി.പി.എമ്മും​ കേരളത്തിൽ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. റൂവി മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പ​​​ങ്കെടുക്കാൻ എത്തിയ അദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് പി.സി ജോർജിന്റെ കാര്യത്തിൽ ഉണ്ടാകാത്തത്. തുടർച്ചയായി ഒരേ തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കീടനാശിനി ഉൽപാദിപ്പിച്ചിരുന്ന ബി.ജെ.പിയിൽ പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഫാക്ടറിയായെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഉത്തരേന്ത്യയിൽ അമിത്ഷാ പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇവിടെ എ.വിജയരാഘവൻ തർജമ ചെയ്തുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയംതന്നെ സി.പി.എമ്മും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.സി.പി.എമ്മും ബി.ജെ.പിയും രഹസ്യബാന്ധവമല്ല പരസ്യമായ ധാരണയാണുള്ളത്.അതുകൊണ്ടാണ് കേരളത്തിൽ സി.ജെ.പിയാണ് ഭരിക്കുന്നതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ പറഞ്ഞതെന്നും അദേഹം പറഞ്ഞു. ഞാൻ ഇപ്പോഴും ആർ.എസ്.എസിന്റെ ആശയങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എമ്മാണ് ആരോപിച്ച് കൊണ്ടിരിക്കുന്നത്.ഭൂതകാലത്തിലെ എല്ലാകാര്യങ്ങളും വി​ട്ടൊഴിവാക്കിയാണ് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...