Friday, May 3, 2024 11:45 pm

കിട്ടുന്ന ഓരോ 100 രൂപയിൽ നിന്നും സർക്കാരിന് പോകുന്നത് 35 രൂപ ; കണക്ക് പറഞ്ഞ് എയർടെൽ മേധാവി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ടെലികോം രംഗത്ത് 21000 കോടി നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ് ഭാരതി എയർടെൽ. 5ജി സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. അതിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട് കമ്പനിക്ക്. ഈ ഘട്ടത്തിലാണ് കേന്ദ്രം ചുമത്തുന്നത് അമിത നികുതിയാണെന്നും കൂടുതൽ നിക്ഷേപം ടെലികോം രംഗത്തേക്ക് വരണമെങ്കിൽ കേന്ദ്രസർക്കാർ നിലപാട് മയപ്പെടുത്തിയേ തീരൂവെന്നും എയർടെൽ ചെയർമാൻ സുനിൽ മിത്തൽ തുറന്നടിച്ചത്.

പലവിധത്തിലാണ് കേന്ദ്രസർക്കാരിലേക്ക് നികുതി പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾക്ക് കിട്ടുന്ന ഓരോ 100 രൂപ വരുമാനത്തിൽ നിന്നും 35 രൂപ സർക്കാരിലേക്ക് പോവുന്നുവെന്ന് പറഞ്ഞു. കമ്പനികൾ അവരുടെ ഭാഗം കൃത്യമായി നിർവഹിക്കുമ്പോൾ അതിന് വേണ്ട സഹായം ഒരുക്കാൻ സർക്കാരും തയ്യാറാകണമെന്ന് മിത്തൽ പറഞ്ഞു.

പുതുതായി സമാഹരിക്കുന്ന നിക്ഷേപത്തിലൂടെ കമ്പനിക്ക് വളരാനുള്ള ഇന്ധനം ലഭിക്കുമെന്നും മിത്തൽ പറഞ്ഞു. ഇനിയും ഒരു മൈൽ അധികം സഞ്ചരിക്കാനാവും. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനും ലാഭകരമായ വളർച്ച നേടാനും മത്സരാധിഷ്ഠിതമായി മുന്നേറാനും സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനെല്ലാം പുറമെ ഒരു ഉപഭോക്താവിൽ നിന്നുള്ള വരുമാനം ഈ സാമ്പത്തിക വർഷം 200 രൂപയിൽ എത്തുമെന്നും അവിടെ നിന്നും പതിയെ അത് 300 രൂപയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 535 രൂപ നിരക്കിൽ നിലവിലെ ഓഹരി ഉടമകൾക്ക് കമ്പനിയുടെ പുതിയ ഓഹരികൾ നൽകാനുള്ള തീരുമാനം ഈ വരുമാന വർധനവ് കൂടി ലക്ഷ്യമിട്ടുള്ളതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...

ചോദ്യം ചെയ്യലിന് ഹാജരായില്ല ; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്

0
നൃൂഡൽഹി : ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ...