പ്രവേശനം
പുന്നപ്ര കേപ്പ് കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍റ് ടെക്‌നോളജിയില്‍ ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ പട്ടികജാതി/പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗങ്ങള്‍ക്കും ജനറല്‍ വിഭാഗത്തിനും ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ, ഒ.ഇ.സി. ഒ.ബി.സി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോണ്‍ : 0477 2267602, 9188067601, 9946488075, 9747272045.
—
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം : അഭിമുഖം ഓഗസ്റ്റ് ഏഴിന്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ഓപ്പണ്‍ വിഭാഗം), ഐ.സി.റ്റി.എസ്.എം (രണ്ട് ഒഴിവുകള്‍- ഓപ്പണ്‍, പട്ടികജാതി), വെല്‍ഡര്‍ (ഈഴവ), സി.ഒ.പി.എ (ഈഴവ), ഇലക്ട്രോണിക്ക് മെക്കാനിക്ക് (ഈഴവ), ഇന്‍സ്ട്രമെന്‍റ് മെക്കാനിക്ക് (ഈഴവ) എന്നീ ട്രേഡുകളില്‍ വിവിധ സംവരണ വിഭാഗങ്ങളിലും ഓപ്പണ്‍ വിഭാഗത്തിലും ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഓഗസ്റ്റ് ഏഴ് രാവിലെ 10 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത : ബന്ധപ്പെട്ട ട്രേഡുകളില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍. എ. സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. ഫോണ്‍ : 0468 2258710.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ടി.പി.ഇ.എസ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒ.സി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത : എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബി.വോക്/ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ/അംഗീകൃത ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ഡി.ജി.ടി.യില്‍ നിന്ന് ബന്ധപ്പെട്ട അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ‘ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം’ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 13 രാവിലെ 10.30 ന് ഐ. ടി. ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0479 2953150,0479 2452210.
ജില്ല ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 17,18 തീയതികളില്‍
ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 17, 18 തീയതികളില്‍ ജില്ല പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 12 അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് 17 ഉച്ചയ്ക്ക് രണ്ടിന് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് ജില്ല ആസൂത്രണ കമ്മിറ്റിയിലേക്ക് 10 അംഗങ്ങളെ തിരഞ്ഞെടുക്കും. ഇതില്‍ ഒരു പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീ സ്ഥാനം, ഒരു പട്ടികജാതി/പട്ടികവര്‍ഗ സ്ഥാനം, നാല് വീതം സ്ത്രീ, ജനറല്‍ സ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 18 രാവിലെ 11 ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്ന് ജില്ല ആസൂത്രണ കമ്മിറ്റിയിലേക്ക് രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കും. ഒരു സ്ത്രീ, ഒരു ജനറല്‍ സ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ വരണാധികാരിയായ ജില്ല കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. യോഗം ആരംഭിച്ചു കഴിഞ്ഞാല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ലെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
സ്‌പോട്ട് അഡ്മിഷന്‍
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ഒഴിവുള്ള സീറ്റുകളില്‍ ഓഗസ്റ്റ് 14 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 296090, 6238123838.
—
വനിത ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് 14 ന് മുമ്പ് പ്രവേശനം നേടണം. ഫോണ്‍: 0479 2457496, 9747454553.
സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്‍ററി. എജ്യൂക്കേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 10,11 തീയതികളില്‍ രാവിലെ 10 മുതല്‍ 12.30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്ലസ് ടു ഹിന്ദി ജയിച്ചവര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് അര്‍ഹവിഭാഗത്തിനും ഇ-ഗ്രാന്‍റ്സ് വഴി ഫീസ് ലഭിക്കും. ഫോണ്‍ : 8547126028.
—
പ്രവേശനം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്‍റ് കോഴ്സിന്‍റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 0469 2961525, 8281905525.






























