സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും
ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും അടൂര്‍ അമ്മകണ്ടകരയില്‍ ‘ജില്ല ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍’ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും. ഓഗസ്റ്റ് 20ന് രാവിലെ 10 മുതല്‍ ഓഗസ്റ്റ് 24 വൈകിട്ട് അഞ്ചുവരെ യൂണിറ്റ് പ്രവര്‍ത്തിക്കും. കര്‍ഷകരും ഉപഭോക്താക്കളും 200 എം.എല്‍ പാല്‍ സാമ്പിള്‍ ലഭ്യമാക്കിയാല്‍ പരിശോധിച്ച് ഗുണനിലവാരം മനസിലാക്കുന്നതിന് അവസരം ഉണ്ടാകും. ഫോണ്‍  04734 229982.

ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി
കോന്നി ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി മീറ്റിങ് ഓഗസ്റ്റ് 20 രാവിലെ 11 ന് കളക്ടറേറ്റ് ജില്ല പഞ്ചായത്ത് ഹാളില്‍ ചേരും.

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/പോലീസ് വകുപ്പുകളില്‍ ഹോം ഗാര്‍ഡ് നിയമനം
ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/പോലിസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ (സ്ത്രീ/പുരുഷന്‍) നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത – ആര്‍മി/നേവി/എയര്‍ഫോഴ്‌സ്/ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക /അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലിസ്/ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/എക്‌സൈസ്/ ഫോറസ്റ്റ്/ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത – എസ്.എസ്.എല്‍.സി/തത്തുല്യം. പ്രായപരിധി 35-58. ദിവസവവേതനം 870 രൂപ. അപേക്ഷ ഫോമിന്റെ മാതൃക ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളില്‍ ലഭിക്കും.

എസ്.എസ്.എല്‍.സി/തത്തുല്യം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്/മുന്‍ സേവനം തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയില്‍ പതിക്കണം), അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമത സാക്ഷ്യപത്രം സഹിതം അപേക്ഷ സെപ്റ്റംബര്‍ 19 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കായിക ക്ഷമതാ പരിശോധന വേളയില്‍ രേഖകളുടെ അസല്‍ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമത പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന. ഫോണ്‍  9497920097, 9497920089.

വെറ്ററിനറി സര്‍ജ്ജന്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് മല്ലപ്പള്ളി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വെറ്ററിനറി സര്‍ജ്ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത –  ബി.വി.എസ്.സി ആന്റ് എ.എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 22 രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് ജില്ല മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2322762.

വയോസേവന അവാര്‍ഡ്
സാമൂഹ്യ നീതി വകുപ്പ് വയോസേവന അവാര്‍ഡ് 2026 ന് അപേക്ഷ ക്ഷണിച്ചു. വയോജന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍, വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച്. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  0468 2325168.

ബഡ്‌സ് ആന്റ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ കുക്ക് നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് ആന്റ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ കരാറടിസ്ഥാനത്തില്‍ ആയ കം കുക്ക് തസ്തികയില്‍ നിയമിക്കുന്നതിന് പത്താം തരം യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 29 വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്തില്‍ സമര്‍പ്പിക്കണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍  04734 246031.

അറ്റന്‍ഡര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ (ഹോമിയോ) അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – എസ്.എസ്.എല്‍.സി / തത്തുല്യം, ഹോമിയോ മെഡിസിന്‍ കൈകാര്യം/വിതരണം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രി അല്ലെങ്കില്‍ എ ക്ലാസ് രജിസ്‌ട്രേഷന്‍ ഉള്ള ഡോക്ടറുടെ കീഴില്‍ പ്രൈവറ്റ് ഡിസ്‌പെന്‍സറി/ആശുപത്രിയില്‍ മരുന്ന് വിതരണ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41 (സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള ഇളവുകള്‍ ബാധകം). സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ സഹിതം ഓഗസ്റ്റ് 29 വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍  04734 246031.

പ്രവേശനം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്കും മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോണ്‍  8281905525, 0469 2961525.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...