ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഒന്നും രണ്ടും സെമസ്റ്റര്‍/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി ഒന്നും രണ്ടും സെമസ്റ്റര്‍/ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഒന്നും രണ്ടും സെമസ്റ്റര്‍/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങള്‍ക്കും അതാത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. കൂടാതെ www.ihrd.ac.in ലും പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ 23 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും സെപ്റ്റംബര്‍ 30 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഡിസംബറില്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി ആവശ്യപ്പെടുന്നവര്‍ അപേക്ഷ സെപ്റ്റംബര്‍ 23 ന് മുമ്പും 200 രൂപ ലേറ്റ് ഫീ സഹിതം സെപ്റ്റംബര്‍ 30 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. ഫോണ്‍ 0471 2322985, 2322501.
ജൈവവളം വില്‍പ്പനയ്ക്ക്
കുളനട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തുമ്പൂര്‍മൂഴി പ്ലാന്റില്‍ ഉല്‍പ്പാദിപ്പിച്ച ജൈവവളം സെപ്റ്റംബര്‍ 16 മുതല്‍ കുളനട മത്സ്യമാര്‍ക്കറ്റില്‍ കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 9747845959.
–
കെല്‍ട്രോണില്‍ വിവിധ കോഴ്സുകളില്‍ അപേക്ഷിക്കാം
കെല്‍ട്രോണ്‍ കോട്ടയം നോളഡ്ജ് സെന്ററില്‍ പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ.ഐ, ഡാറ്റാ അനാലിസിസ് ആന്റ് മെഷീന്‍ ലേണിംഗ്, മെഷീന്‍ ലേണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ്, ഫണ്ടമെന്റല്‍സ് ഓഫ് ജെനറേറ്റീവ് എ.ഐ, എ.ആര്‍.വി.ആര്‍, എം.ആര്‍ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ തെരഞ്ഞെടുക്കാം. യോഗ്യത – എസ്.എസ്.എല്‍.സി, പ്ലസ് ടു. https://forms.gle/LPNgabsFQscD27dUA ല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282841772, 8590118698.
–
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം
കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688, 7592967323.
സി-ഡിറ്റില്‍ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 20. പ്രവേശനത്തിന് കമ്മ്യൂണിക്കേഷന്‍ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961491540, 8547720167 നമ്പരുകളില്‍ ബന്ധപ്പെടുക.
–
ഓഫീസ് മാറ്റി
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് ട്രഷറി ഓഫീസ് താഴെവെട്ടിപ്രം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചതായി സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 9496000057.
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തംനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ധനം ഉള്‍പ്പെടെ (ഡ്രൈവര്‍ ഇല്ലാതെ) 5 സീറ്റര്‍ അല്ലെങ്കില്‍ 7 സീറ്റര്‍ എ.സി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വ്യക്തികള്‍ / ഡ്രൈവിംഗ് ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന് കൃത്യമായ ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ് രേഖകള്‍ ഉള്ളതായിരിക്കണം. വാഹനം 2020 ജനുവരി ഒന്നിനോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്തതായിരിക്കണം. പ്രതിമാസം 2000 കിലോമീറ്ററായിരിക്കും ഉപയോഗപരിധി. പരമാവധി അനുവദിച്ചിട്ടുള്ള വാടക തുക 30000 രൂപയാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബര്‍ 19 വൈകിട്ട് മൂന്ന്. ക്വട്ടേഷന്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കേണ്ട വിലാസം – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട് ഫ്ലോര്‍, കളക്ടറേറ്റ്, പത്തനംതിട്ട 689645. ക്വട്ടേഷനൊപ്പം വാഹനത്തിന്റെ ആര്‍.സി ബുക്ക് മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2222657 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് രണ്ടുമണി. ഇ-മെയില്‍ : [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2610016, 8593962467, 9746076857.
–
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം : അഭിമുഖം നടത്തും
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം (മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അഭികാമ്യം). പ്രായപരിധി 2026 ജനുവരി ഒന്നിന് 25 – 45. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എസ്.സ്.എല്‍.സി, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസില്‍ സെപ്റ്റംബര്‍ 14ന് രാവിലെ 11 ന് അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447859959.

































