ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍: 0471 2325101,9142041102, വെബ് സൈറ്റ് : www.srccc.in
—
പാരാ ലീഗല്‍ വോളന്റിയേഴ്‌സ് നിയമനം
കാണാതാകുന്നതും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടിയുളള സ്‌കീം പ്രകാരം ജില്ലയിലെ അഞ്ച് പോലീസ് സബ് ഡിവിഷനുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാരാ ലീഗല്‍ വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനതല്‍പ്പരരില്‍ നിന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. എംഎസ്ഡബ്ല്യൂ, ബിരുദാനന്തര ബിരുദം യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25-65 വയസ്. നിയമ വിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്. അപേക്ഷകര്‍ പേര്, വയസ്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍, ശരിപകര്‍പ്പുകള്‍ സഹിതം സ്വയം തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചിന് മുമ്പായി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്‌റ്റേഷന്‍, പത്തനംതിട്ട മേല്‍വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 0468 2220141.
യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു
ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തി യുവതയ്ക്ക് പ്രചോദനമായ യുവജനങ്ങള്‍ക്ക് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്ക് 15000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected] മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ നല്‍കാം. അവസാന തീയതി: ഫെബ്രുവരി എട്ട്. വിലാസം: കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33. ഫോണ്‍ 0471-2308630
—
അപ്രന്റിസ് മേള
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേളയോടനുബന്ധിച്ച് ജില്ലാതല അപ്രെന്റീസ് മേള ഫെബ്രുവരി 10 ന് രാവിലെ 9.30ന് ചെന്നീര്‍ക്കര ഐടിഐയില്‍ നടക്കും. തെരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷം അപ്രെന്റീസ് ആയി നിയമിക്കും. ഐടിഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി ഐടിഐ എത്തണം. ഫോണ്‍: 0468 2258710.
നാടന്‍പാട്ട് മത്സരം
സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം ‘മണിനാദം 2025’ സംസ്ഥാനതല നാടന്‍പാട്ട്മത്സരം ചാലക്കുടിയില്‍ സംഘടിപ്പിക്കുന്നു. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബുകളിലെ 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ട്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ യഥാക്രമം 1,00,000, 75,000, 50,000 രൂപ വീതവും പ്രൈസ്മണിയായി നല്‍കുന്നു. ഫെബ്രുവരി15 ന് വൈകിട്ട് അഞ്ചിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര് , വിലാസം, ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തിലോ [email protected] ഇ-മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :0468 2231938, 9847545970.
കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവ്
ജില്ലയിലെ വിവിധ സിഡിഎസുകളിലെ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എംഎസ് ഡബ്ല്യൂ/എംഎ സോഷ്യോളജി, എംഎ/എംഎസ് സി സൈക്കോളജി. ബയോഡേറ്റ സഹിതം അപേക്ഷ ഫെബ്രുവരി ഏഴിന് വൈകുന്നേരം അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില, കളക്ടറേറ്റ്, പത്തനംതിട്ട വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 8547549665.
—
തെളിവെടുപ്പ് യോഗം
മോട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ -തൊഴിലുടമ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി 21 ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടക്കും. ഫോണ്‍ : 0468 – 2222 234, 8547 655 259.