സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍  (വിമുക്ത ഭടന്മാര്‍ മാത്രം) തസ്തികയില്‍  ഡിഎ- ലോ വിഷന്‍ വിഭാഗത്തിന് സംവരണം  ചെയ്ത   ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് താല്‍കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി, ടൈപ്പ്  റൈറ്റിംഗ്  ഇംഗ്ലീഷ്  ആന്റ് മലയാളം ലോവറും കമ്പ്യൂട്ടര്‍  വേഡ് പ്രോസസിംഗുമാണ്  യോഗ്യത. അടിസ്ഥാന  ശമ്പളം 26500 – 60700. അസല്‍ സര്‍ട്ടിഫിക്കറ്റുമായി  അതാത്  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മെയ് 13 -നകം പേര്  രജിസ്റ്റര്‍  ചെയ്യണം. ലോ വിഷന്‍ വിഭാഗത്തിലുള്ള  ഉദ്യോഗാര്‍ഥികളുടെ  അഭാവത്തില്‍ ഡി.എ- എച്ച്.ഐ/ഡി.എ ഒ.എച്ച്/ഡി.എ മള്‍ട്ടിപ്പിള്‍  ഡിസബിലിറ്റി വിഭാഗത്തിലുള്ള  എക്‌സ് സര്‍വീസ്മാന്‍മാരെയും  ഭിന്നശേഷി  വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍  നിശ്ചിത യോഗ്യതയുള്ള  ഭിന്നശേഷിയല്ലാത്ത  എക്‌സ് സര്‍വീസ്മാന്‍മാരെയും  പരിഗണിക്കും. ഫോണ്‍ – 04682222745

വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിമാറ്റണം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിക്കുള്ളില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും  ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍/വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ എന്നിവ സ്ഥലം ഉടമകള്‍/കൈവശക്കാര്‍ അടിയന്തിരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന് സെക്രട്ടറി  അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാടുകള്‍ അടിയന്തിരമായി വൃത്തിയാക്കി/വെട്ടിത്തെളിച്ച് പാമ്പുകള്‍ മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ ശല്യം ഒഴിവാക്കണം. അല്ലെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഭൂവുടമകള്‍/ കൈവശക്കാര്‍ ഉത്തരവാദിയായിരിക്കും. ദേശീയ ദുരന്തനിവാരണ നിയമം, കേരള പഞ്ചായത്ത് രാജ് നിയമങ്ങള്‍ പ്രകാരമുള്ള ശിക്ഷ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ പരിശീലനം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം, പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994449314.

ലേലം
അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 22 ല്‍ 11777 നമ്പര്‍ തണ്ടപ്പേരില്‍ റീസര്‍വേ നമ്പര്‍ 216/51 (പാര്‍ട്ട്)ല്‍പെട്ട 01.62 ആര്‍ സ്ഥലം കോടതി പിഴ ഇനത്തിലുളള തുക ഈടാക്കുന്നതിന് മെയ് 26 രാവിലെ 11.30ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ – 04734 224826.

കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം
കോന്നി ജില്ല നൈപുണ്യ വികസന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.  യോഗ്യത 10/പ്ലസ് ടു. കോഴ്‌സ് കാലാവധി ഒരു മാസം. ഫോണ്‍ – 9188910571.

അഭിമുഖം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം മെയ് 14 രാവിലെ 11. പ്രായം – 30 നും 50 നും ഇടയില്‍. യോഗ്യത – എസ്.എസ്.എല്‍.സി. പ്രവൃത്തി പരിചയം – കുറഞ്ഞത് മൂന്ന് വര്‍ഷം. ഹെവി ലൈസന്‍സ്, ബാഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍ – 04735 252029.

ക്വട്ടേഷന്‍
ജില്ല വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 19 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ – 0468 2214639.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിന് താല്‍കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട നഗരസഭയില്‍ താമസിക്കുന്ന പ്രവര്‍ത്തിപരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് പ്ലസ് ടു/പ്രീഡിഗ്രി, റ്റി.റ്റി.സി/ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാച്ചുറല്‍ സയന്‍സ്(ബയോളജി), സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ് (ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി) ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ബി.എഡ് / പി.ജി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 16 നുള്ളില്‍ ഹാജരാക്കണം. ഫോണ്‍-9544788310,85476300

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം : പി.എം.എ. സലാം

0
കോഴിക്കോട്: പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ...

മലബാറിലെ ഖനന – റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം

0
ന്യൂഡൽഹി : മലബാറിലെ ഖനന - റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന്...