സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ദര്‍ഘാസ്
കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 28. ഫോണ്‍ – 9188959671.

പ്രവേശനം
സംസ്ഥാന നൈപുണ്യ വികസന മിഷന്‍ തിരുവല്ലയില്‍ നടത്തുന്ന ജൂനിയര്‍ ഡാറ്റാ അനാലിസിസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ് ടു. ഫീസ് ഇല്ല. ഫോണ്‍ – 9188910571

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി ജി ഡി സി എ, ഡി സി എ, വേഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈന്‍ എന്നിവയിലേക്കും അപേക്ഷിക്കാം. ഫോണ്‍ – 0469 2961525, 8281905525

സൗജന്യ തൊഴില്‍ പരിശീലനം
തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സൗജന്യ തൊഴില്‍ പരിശീലനം. എം ഇ പി സൂപ്പര്‍വൈസര്‍ -മെയിന്റനന്‍സ്, റോഡ്വെ സര്‍വേയര്‍, സോളാര്‍ ടെക്നീഷ്യന്‍, കോമീസ് ഷെഫ് എന്നിവയിലാണ് പരിശീലനം. പ്രായം 18. യോഗ്യത തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് എന്നിവയുമായി അപേക്ഷകര്‍ മെയ് 30ന് മുമ്പ് കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ നേരിട്ട് ഹാജരാകണം. ജൂണ്‍ ഒന്നിന് പരിശീലനം ആരംഭിക്കും. ഫോണ്‍ – 8078980000. വെബ്‌സൈറ്റ്  www.iiic.ac.in

അഭിമുഖം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്ന അഭിമുഖം മെയ് 26 രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. പ്രായ പരിധി 30 – 50. യോഗ്യത എസ്.എസ്.എല്‍.സി. പ്രവൃത്തി പരിചയം – മൂന്ന് വര്‍ഷം. ഉദ്യോഗാര്‍ഥിക്ക് ഹെവി ലൈസന്‍സ്, ബാഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. ബയോ ഡേറ്റയും അസ്സല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 04735 252029

തീയതി നീട്ടി
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വെര്‍ടൈസിങ്ങ് ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി മെയ് 27 വരെ നീട്ടി. പൊതുപ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസ് ഇളവുണ്ട്. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേനെ ഫീസ് അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വെബ്സൈറ്റ് www.kma.ac.in. ഫോണ്‍: 0484-2422275.

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡി വിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. ഫോണ്‍ – 7994449314

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം
കാലവര്‍ഷത്തിന്റെ മുന്നോടിയായി അപകടസാധ്യത ഒഴിവാക്കുന്നതിന് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റാനുള്ള നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ തുടര്‍ നാശനഷ്ടങ്ങള്‍ക്ക് മരം നില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥരായിരിക്കും ഉത്തരവാദികളെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് അപകട സാധ്യത ഒഴിവാക്കണം. ഇഴജന്തുക്കള്‍, പാമ്പുകള്‍, മറ്റ് മൃഗങ്ങളുടെ ശല്യം ഉണ്ടാകാത്ത വിധത്തില്‍ കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കില്‍ ഉണ്ടാകുന്ന സകല നഷ്ടങ്ങള്‍ക്കും സ്ഥല ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു.

പഠനോപകരണ സഹായം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശികയില്ലാതെവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2026-2027 അധ്യയന വര്‍ഷത്തില്‍ എല്‍.കെ.ജി, ഒന്നാം ക്ലാസിലേക്ക് പഠനോപകരണം വാങ്ങുന്നതിന് പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം http://services.unorganisedwssb.org/index.php/home ലിങ്കില്‍ ജൂണ്‍ അഞ്ചിന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍ – 0468 2220248.

താല്‍കാലിക നിയമനം
ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം മിനി ആംബുലന്‍സ് ഡ്രൈവര്‍ ആയി താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പിഎസ് സി മാനദണ്ഡങ്ങള്‍ക്ക് അനുസൃതം. ഏഴാം ക്ലാസ് പാസാകണം. ഹെവി വെഹിക്കിള്‍ ലൈസെന്‍സ്, മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം. മെഡിക്കല്‍ ഫിറ്റ്നസ്. അവസാന തീയതി മെയ് 29 ഉച്ചയ്ക്ക് ഒന്ന്. അഭിമുഖം മെയ് 29 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ – 04734 243700.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാലിന്യക്കൂമ്പാരമായി തിരുവല്ല റയില്‍വേ മേല്‍പ്പാലം

0
തിരുവല്ല: മാർത്തോമ്മാ അക്കാദമി - ആമല്ലൂർ റോഡിലെ റെയിൽവേ മേൽപ്പാലം മാലിന്യ...

ഓവര്‍ ലോഡും പൊട്ടാറായ ടയറുകളുമായി അടൂരില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍

0
അടൂര്‍ : പൊട്ടാറായ ടയറുകളുമായി പാറയും മണ്ണും കയറ്റി തിരക്കുള്ള അടൂര്‍ നഗരത്തിലൂടെ ...

കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി...

0
തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന...

ഗവിയില്‍ യുവതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണം ; മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി അഡ്വ.കെ.യു...

0
കോന്നി: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട...