ബയോമെട്രിക് സിറ്റിംഗ് മേയ്19ന്
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് നിശ്ചിത പ്രൊഫോര്‍മ വിവരം ബന്ധപ്പെട്ട സ്ഥാപന അധികാരികളില്‍ നിന്ന് സ്വീകരിക്കാനുളള സിറ്റിംഗ് മെയ് 19ന് പത്തനംതിട്ട കേരള ബാങ്ക് ഹാളില്‍ നടക്കും. സ്വയം സാക്ഷ്യപെടുത്തിയ ആധാര്‍ പകര്‍പ്പ് ഉള്‍പ്പെട്ട രേഖകളാണ് സമര്‍പ്പിക്കേണ്ടത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പെന്‍ഷന്‍കാര്‍ ജില്ലയില്‍ സിറ്റിംഗ് നടക്കുന്ന ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2475681.
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് നൂറുമേനി
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് പത്ത്, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷയില്‍ നൂറുമേനി വിജയം. 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ 106 പേരില്‍ 62 പേര്‍ക്കും 12 -ാം ക്ലാസില്‍ പ30 പേരില്‍ 21 പേര്‍ക്കും മികച്ച വിജയം ലഭിച്ചു.
—–
റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംപിഎച്ച് /എംഎസ് സി നഴ്‌സിംഗ് /എം എസ് ഡബ്ല്യൂ എന്നിവയിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അവസാന തീയതി മേയ് 22. shsrc.kerala.gov.in ഫോണ്‍ : 0471 2323213.
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡി അടൂര്‍ എഞ്ചിനിയറിങ് കോളേജില്‍ 2025-26 അധ്യയനവര്‍ഷം ബി.ടെക് കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ.സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. https://nri.ihrd.ac.in വെബ്‌സൈറ്റ് വഴി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് (ഓണ്‍ലൈനായോ/അടൂര്‍എഞ്ചിനിയറിങ് കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ്) സഹിതം ജൂണ്‍ ഏഴിന് വൈകിട്ട് നാലിന് മുമ്പ് കോളജില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 8547005100, 9446527757, 9447484345, 8111894703, 9847260210.