പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സൈഫുൽ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂൻ (31) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ വല്ലം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം നിന്ന് കഞ്ചാവുമായി അങ്കമാലിയിൽ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് വരികയായിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവർ.

ഒഡീഷയിൽ നിന്ന് കിലോക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ ഇരുപത്തയ്യായിരം രൂപ തിരക്കിൽ വിൽപന നടത്തി വരികയായിരുന്നു. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും ആണ് ഇവരിൽനിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്. വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി. എം സൂഫി, എസ്.ഐമാരായ റിൻസ് എം തോമസ്, വിനിൽ ബാബു, എൻ.പി ശശി, എ.എസ്.ഐമാരായ പി. എ അബ്ദുൽ മനാഫ്, രതി, സീനിയർ സി.പി.ഒമാരായ വർഗീസ് വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, എ.ടി ജിൻസ് ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...