Saturday, April 19, 2025 3:51 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഏപ്രില്‍ 23 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ കാര്‍പ്പ്, ഗിഫ്റ്റ് , തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങള്‍, അലങ്കാര ഇനം മത്സ്യങ്ങള്‍ വിതരണം ചെയ്യും. ഫോണ്‍ – 04682214589.

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 0468 2221807.

വിമുക്തഭടന്മാര്‍ക്ക് പരാതിപരിഹാര അദാലത്ത്
സതേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിമുക്ത നേവിഭടന്മാര്‍ക്കും വിധവകള്‍ക്കും പരാതികള്‍ പരിഹരിക്കുന്നതിനും വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചുള്ള മുഖാമുഖം ഏപ്രില്‍ 25ന് രാവിലെ 11 മുതല്‍ ഒന്നുവരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : പ്രശ്‌നോത്തരി സംഘടിപ്പിക്കും
ഹരിതകേരളം മിഷന്‍ വിദ്യാകിരണം മിഷനുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ബ്ലോക്ക്തല പ്രശ്‌നോത്തരി ഏപ്രില്‍ 25 നും ജില്ലാതലം ഏപ്രില്‍ 29 നും നടക്കും. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകാര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 22 ന് രാവിലെ 11 ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പഠനോത്സവം മൂന്നാറില്‍ മെയ് 16,17,18 തീയതികളില്‍ നടക്കും. ബ്ലോക്ക് – ജില്ലാതല ക്വിസ് മത്സരങ്ങളില്‍ വിജയികളാകുന്ന നാലു പേര്‍ക്കാണ് അവസരം.
ഫോണ്‍- 9645607918.

ലേലം 21ന്
പോളച്ചിറ, എടത്വാ ഫിഷ് ഫാമുകള്‍ക്ക് സമീപമുളള ഫലവൃക്ഷങ്ങളില്‍ നിന്ന് 2026 മാര്‍ച്ച് 31 വരെ മേലാദായം എടുക്കുന്നതിനുള്ള ലേലം ഏപ്രില്‍ 21 ന് നടക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ : [email protected]

കരാര്‍ നിയമനം
പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎന്‍ആര്‍ഇജിഎസ് എന്നിവയില്‍ മുന്‍ പരിചയം അഭികാമ്യം. ഏപ്രില്‍ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിന്‍-689503 വിലാസത്തില്‍ അപേക്ഷ (ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍. ഫോണ്‍: 04734 260314.

സൗജന്യ പരിശീലനം
കലക്ടറേറ്റിന് സമീപമുള്ള എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലംബിംഗ് സാനിറ്ററി ജോലികളുടെ 30 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45.  ഫോണ്‍ : 04682 992293 , 8330010232.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...