സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കേരള പ്രവാസി കമ്മീഷന്‍ ജില്ല അദാലത്ത് ജുണ്‍ 23ന്
കേരള പ്രവാസി കമ്മീഷന്‍ ജില്ല അദാലത്ത് ജൂണ്‍ 23, ചൊവ്വ രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസിന്റെ അധ്യക്ഷതയില്‍ നടക്കും. ഔപചാരിക വാദം കേള്‍ക്കല്‍, സാക്ഷികളെ വിസ്തരിക്കല്‍, വകുപ്പുതല രേഖകള്‍ പരിശോധിക്കല്‍ എന്നിവ അദാലത്തിലുണ്ടാകും. പ്രവാസി ഇന്ത്യക്കാരുടെ കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച നിയമാനുസൃത സ്ഥാപനമാണ് കേരള പ്രവാസി കമ്മീഷന്‍. കമ്മീഷന് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ട്. പ്രവാസി അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം ഉറപ്പാക്കുന്നതിനാണ് കമ്മീഷന്‍ പ്രതിമാസ ജില്ല അദാലത്തുകള്‍ നടത്തുന്നത്.

സെന്‍സ് ബോധവല്‍ക്കരണ ക്ലാസ്
പന്തളം നഗരസഭ ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്ക് സെന്‍സസ് 2027 ന്റെ ഭാഗമായി സെല്‍ഫ് എന്യുമറേഷന്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നഗരസഭ സെന്‍സസ് ചാര്‍ജ് ഓഫീസര്‍ ഇ ബി അനിത നേതൃത്വം നല്‍കി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ജൂണ്‍ 22 വൈകിട്ട് നാലു വരെ 10,327 പേര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തി.

തീയതി നീട്ടി
ഐ എച്ച് ആര്‍ ഡി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി, ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വെബ്‌സൈറ്റ്   www.ihrdadmissions.org  ഫോണ്‍  8547005000.

വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് ആനുകൂല്യം
വിമുക്തഭടന്മാരുടെ വിധവകള്‍/അനാഥരായ മക്കള്‍/ ഭിന്നശേഷിക്കാരായ വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റും കോള്‍ ഇന്ത്യ ലിമിറ്റഡും ചേര്‍ന്നുള്ള പദ്ധതിയില്‍ അംഗമാകുന്നതിന് www.dgrindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 011-20862532, 6376074001, 011-20862547, 8376996747, 011-20862550, 8414981521.

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ആവശ്യത്തിന് ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞത് 2017 മോഡല്‍ ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനം (കാര്‍) പ്രതിമാസ വാടക നിരക്കില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  0468 2222561.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണം. അല്ലെങ്കില്‍ അവ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വാഹനം ആവശ്യമുണ്ട്
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞത് 2022 മോഡല്‍ ടാക്‌സി വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജില്ല ടി ബി കേന്ദ്രത്തിന്റെ കാര്യാലയത്തില്‍ നിന്നും ജൂണ്‍ 20 മുതല്‍ 27 വരെ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 30 രാവിലെ 11. ഫോണ്‍  9745875896.

ഐ ടി ഐ പ്രവേശനം
പന്തളം സര്‍ക്കാര്‍ ഐ ടി ഐ യില്‍ 2026-28 അധ്യയന വര്‍ഷത്തേക്ക് മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (രണ്ട് വര്‍ഷം), ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ എന്‍.സി.വി.റ്റി ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പ്ലംബര്‍ ട്രേഡിലേക്ക് പത്ത് തോറ്റവര്‍ക്കും അപേക്ഷിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റുള്ളവര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പ്രവേശനം നേടുന്നവര്‍ക്ക് ഉച്ചഭക്ഷണം, പോഷകാഹാരം, സ്‌റ്റൈപന്റ്, ലെംപ് സം ഗ്രാന്റ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും, ദൂരപരിധി അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. അവസാന തീയതി ജൂലൈ 10. വെബ്‌സൈറ്റ്  https://scdditiadmission.kerala.gov.in/splash.php . ഫോണ്‍  04734 292829, 9446444042.

വാഹനം ആവശ്യമുണ്ട്
ജില്ല മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ആവശ്യത്തിന് ആറ്+ഒന്ന് സീറ്റിംഗ് സൗകര്യമുള്ള ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം മാസവാടകയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ മൂന്നു മാസമാണ് കാലയളവ്. വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. ക്വട്ടേഷന്‍ ഫോമിനും വിവരങ്ങള്‍ക്കും അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ കാര്യാലയവുമായി (ഹോമിയോ) ബന്ധപ്പെടണം. അവസാന തീയതി ജൂണ്‍ 29 വൈകിട്ട് മൂന്ന്. ഫോണ്‍  04734 226063.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ
വയനാട് മാനന്തവാടി സര്‍ക്കാര്‍ കോളജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ ഐ.എസ്.ആര്‍.ഒയുടെ ‘റെസ്‌പോണ്ട്’ മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയ്ക്കുള്ള അഭിമുഖം ജൂണ്‍ 30 രാവിലെ 10 ന് നടക്കും. മൈക്രോവേവ് ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി/എം.ടെക് ഇലക്ട്രോണിക്സ് ബിരുദവും  യു.ജി.സി-നെറ്റ് / ഗേറ്റ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം. സി എസ് ടി/എച്ച് എഫ് എസ് എസ് സോഫ്റ്റ്വെയറുകള്‍, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf സന്ദര്‍ശിക്കണം. ഫോണ്‍: 9447959305, 8848629527.

പ്രവേശനം
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ് കോളജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഡേറ്റ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി.എസ്.സി അക്വാകള്‍ച്ചര്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7034612362, 9446800549.

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേനെ അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അപേക്ഷകളും അനുബന്ധ രേഖകളും സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം ജില്ല/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ 0468 2322712, 0468 2223712.

സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷം) സീറ്റുകളിലേക്ക് ജൂണ്‍ 24 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളജില്‍ എത്തുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ജൂണ്‍ 23 വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.polyadmission.org/let. ഫോണ്‍  0469 2650228.

അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ വിവിധ വകുപ്പുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. എ.ഐ.സി.ടി.ഇ / യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി സംവരണം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ജൂണ്‍ 26 രാവിലെ 9.30 ന് അഭിമുഖത്തിന് ഹാജരാകണം. വെബ്‌സൈറ്റ്: www.cearanmula.ac.in . ഫോണ്‍  0468 2319131, 9496398131.

പഠനസഹായം
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള എസ്.എസ്.എല്‍.സി പഠന സഹായത്തിനുളള അപേക്ഷ ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ ജില്ല കാര്യാലയത്തില്‍ സ്വീകരിക്കും. വിവിധ കോഴ്‌സുകള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ അധ്യയന വര്‍ഷത്തില്‍ കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരെ കാര്യാലയത്തില്‍ സ്വീകരിക്കും. ഏതെങ്കിലും കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ജൂണ്‍ 22 മുതല്‍ 45 ദിവസത്തിനകം അപേക്ഷിക്കണം.

സന്നിധാനം ആയുര്‍വേദ ഡിസ്‌പെന്‍സറി സ്റ്റോറില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍
പമ്പയില്‍ നിന്നും ഔഷധങ്ങളും മറ്റ് സാധന സാമഗ്രികളും ട്രാക്ടറില്‍ ശബരിമല സന്നിധാനം ആയുര്‍വേദ ഡിസ്‌പെന്‍സറി സ്റ്റോറില്‍ ഇറക്കി വയ്ക്കുന്നതിന് കയറ്റിറക്ക് കൂലി ഉള്‍പ്പെടെ ട്രാക്ടര്‍ ഒന്നിന് നല്‍കേണ്ട വാടക നിരക്കിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആര്‍.ടി.ഒ, ദേവസ്വം ബോര്‍ഡ് രജിസ്‌ട്രേഷന്‍ ട്രാക്ടറിന് ഉണ്ടായിരിക്കണം. അവസാന തീയതി ജൂണ്‍ 27 രാവിലെ 11. ഫോണ്‍  8330875203.

ഖാദി വസ്ത്രങ്ങള്‍ക്ക് മുഹറം റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മുഹറം പ്രമാണിച്ച് ജൂണ്‍ 24 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്. ഇലന്തൂര്‍ ഖാദി ടവര്‍, അടൂര്‍ റവന്യൂ ടവര്‍ അടൂര്‍, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍ , ചുരിദാര്‍ ടോപ്പുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ലഭിക്കും. ഇലന്തൂര്‍ ഖാദി ടവര്‍ -8113870434 പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ – 9744259922 അടൂര്‍ റവന്യൂ ടവര്‍ -6238547923 റാന്നി- ചേത്തോങ്കര- 9747846322.

അറിയിപ്പ്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്സ്, കൊടിമരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്നും ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...