യുവജന കമ്മിഷന്‍ അദാലത്ത് ജൂണ്‍ 26 വ്യാഴാഴ്ച
സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ ജൂണ്‍ 26, വ്യാഴം രാവിലെ 11 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടക്കും. 18 – 40 വയസിന് മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. ഫോണ്‍: 0471- 2308630.
—
ക്വട്ടേഷന്‍
കോന്നി, റാന്നി താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍ നിന്ന് സാധനങ്ങള്‍ ആദിവാസി ഉന്നതികളിലെത്തിച്ച് വിതരണം ചെയ്യുന്നതിന് മൂന്ന് ടണ്‍ കപ്പാസിറ്റിയുളള ചരക്ക് വാഹനം/ ഫോര്‍ വീല്‍ ഡ്രൈവ് വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാലിലോ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2222612.
പത്മ അവാര്‍ഡ്
പത്മ അവാര്‍ഡ് 2026 ലേക്കുളള നാമനിര്‍ദേശം /ശുപാര്‍ശ എന്നിവ https://awards.gov.in വഴി ഓണ്‍ലൈനായി ജൂലൈ 31 വരെ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേകൃഷ്ണന്‍ അറിയിച്ചു.
—
ഡിപ്ലോമ കോഴ്‌സ്
കാര്‍ഷിക ഉല്‍പാദന ഉപാധികള്‍ വിപണനം ചെയ്യുന്ന വിപണനക്കാര്‍ക്ക് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ കോഴ്‌സ് പത്തനംതിട്ട ആത്മ സംഘടിപ്പിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ദേശി) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, തിരുവല്ല എആര്‍എസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം. 2025-26 വര്‍ഷത്തെ ദേശി കോഴ്‌സിനായി ഇന്‍പുട്ട് ഡീലര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം അതത് കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 296180.
താല്‍പര്യപത്രം ക്ഷണിച്ചു
പത്തനംതിട്ട എല്‍.എ (ജനറല്‍) ഓഫീസിലേക്ക് 1500 സിസി യില്‍ കൂടുതല്‍ കപ്പാസിറ്റിയുളള ടാക്‌സി വാഹനം സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് കളക്ടറേറ്റ്, മൂന്നാംനിലയിലെ എല്‍.എ (ജനറല്‍) ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കണം.
—
എല്‍.പി വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവ്
റാന്നി വൈക്കം ഗവ.യു.പി സ്‌കൂളിൽ എല്‍.പി വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10:30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.