വായന മാസാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ നാടകം ജൂലൈ 1ന് നടക്കും
ദേശീയ വായനാദിന – മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പോലീസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവല്‍കരണ നാടകം ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ ജൂലൈ 1ന് രാവിലെ 11 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പോലിസ് മേധാവി ആര്‍.ആനന്ദ് ഉദ്ഘാടനം ചെയ്യും. പി.റ്റി.എ പ്രസിഡന്റ് ഫാ.ഷൈജു കുര്യന്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ജില്ലാ പോലീസ് മേധാവി റ്റി.ബി വിജയന്‍ വിശിഷ്ടാധിതിഥിയാകും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.എല്‍ ഷിബു ലഹരി ബോധവല്‍കരണ സന്ദേശം നല്‍കും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ നസീര്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ മാത്യൂസ്, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്.അമീര്‍ ജാന്‍, ജല്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, സബ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ബിജു മാത്യു, പ്രിന്‍സിപ്പല്‍ ഡാനിഷ് പി ജോണ്‍, പ്രധാനധ്യാപിക ദീപ മേരി ജേക്കബ് എന്നിവര്‍ പങ്കെടുക്കും.ജൂലൈ 2ന് രാവിലെ 11 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാടകം അവതരിപ്പിക്കും.
സെന്‍സസ് ഹെല്‍പ് ഡെസ്‌കില്‍ സെല്‍ഫ് എന്യൂമറേഷന്‍ നടത്തിയത് 145 പേര്‍
കളക്ടറേറ്റ് സെന്‍സസ് ഹെല്‍പ് ഡെസ്‌കില്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കിയത് 145 പേര്‍. സംശയ നിവാരണത്തിനും സെല്‍ഫ് എന്യുമറേഷനുമായി ജൂണ്‍ 19 മുതലാണ് കളക്ടറേറ്റ് താഴത്തെ നിലയില്‍ ലിഫ്റ്റിന് സമീപം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയായായിരുന്നു പ്രവര്‍ത്തനം. കളക്ടറേറ്റില്‍ ജോലി ചെയ്യുന്ന വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഹെല്‍പ് ഡെസ്‌കിന്റെ സേവനം വിനിയോഗിച്ചു.
—
മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 13ന് മുമ്പ് ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കും അല്ലെങ്കില്‍ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം
മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 13ന് മുമ്പ് ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
—
മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കുന്നു. അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 13ന് മുമ്പ് ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. താമസിച്ച് പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.
എം ബി എ പ്രവേശനം
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റില്‍ എം.ബി.എ (ഫുള്‍ടൈം) 2026-28 ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ മൂന്ന് രാവിലെ 10 മുതല്‍ ഒന്ന് വരെ ആറന്മുള പഞ്ചായത്ത് സാംസ്‌ക്കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ് ആന്‍റ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമാണ് അടിസ്ഥാന യോഗ്യത. വെബ്‌സൈറ്റ്: www.kicma.ac.in ഫോണ്‍: 7907375755, 8547618290.
പി ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസില്‍ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന തീയതി ജൂലൈ ഏഴ്. വെബ്‌സൈറ്റ് www.kittsedu.org ഫോണ്‍: 0471 2329468, 2329539, 9809189940.
—
ജി എസ് ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസാപ് കേരളയും ടാലി എജ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ഒരുക്കുന്ന ‘ജി എസ് ടി യൂസിംഗ് ടാലി’ കോഴ്സിലേക്ക് പ്രവേശനം ആരംഭിക്കുന്നു. ഫോണ്‍ 9495999672, 9496232583.
നിയമനം
ജില്ലാ ശുചിത്വ മിഷന്‍റെ കീഴില്‍ വൈ.പി ഇന്‍റെണ്‍ (യംഗ് പ്രൊഫഷണല്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് ഡബ്ല്യു/എം.ടെക് – എന്‍വയോണ്‍മെന്‍റ്/ബി.ടെക് – എന്‍വയോണ്‍മെന്‍റ്/ എം.എസ്.സി എന്‍വയോണ്‍മെന്‍റ് സയന്‍സ്/ബി.ടെക് – സിവില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും സഹിതം ജൂലൈ നാല് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംങ്ഷന് സമീപം, പത്തനംതിട്ട-689645 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 8129557741, 0468 2322014.
കെ – ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2026 ഫെബ്രുവരി 22, 23 തീയതികളില്‍ നടന്ന കെ- ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ മൂന്ന് മുതല്‍ 10 വരെ ജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. 2025 ഡിസംബര്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്കള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് സഹിതം പരിശോധനയ്ക്ക് പങ്കെടുക്കണം. പരീക്ഷ ഫീസില്‍ ഇളവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആനുകൂല്യമുള്ളവര്‍ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷവും അവസാന വര്‍ഷ ബി.എഡ്/ ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതി. പരിശോധനയ്ക്ക് ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന വേളയിലാകും അവസരം ലഭിക്കുക. കാറ്റഗറി, തീയതി, സമയം, ക്രമത്തില്‍. കാറ്റഗറി ഒന്ന് – ജൂലൈ മൂന്ന്, നാല് – രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ. കാറ്റഗറി രണ്ട് – ജൂലൈ ആറ്, ഏഴ് – രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ. കാറ്റഗറി മൂന്ന് – ജൂലൈ എട്ട്, ഒമ്പത് – രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ. കാറ്റഗറി നാല് – ജൂലൈ 10 – രാവിലെ 10.30 മുതല്‍ ഒന്ന് വരെ, ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെ.
ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭിക്കും. ബിരുദം ആണ് യോഗ്യത. പ്രായപരിധി ഇല്ല. ജേണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ് ടെക്നിക്‌സ്, ഫോട്ടോ ജേണലിസം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. ഫോണ്‍ 0484 2422275, 2422068, 9388959192.
































