സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗതാഗത നിരോധനം
കോന്നി മെഡിക്കല്‍ കോളജ് റോഡില്‍ മഞ്ഞക്കടമ്പ് ജംഗ്ഷനില്‍ പൈപ്പ് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ജൂലൈ 26ന് ഗതാഗതം നിരോധിക്കും. മുരിങ്ങമംഗലം – കൂപ്പക്കര – വട്ടമണ്‍ റോഡ് വഴി വാഹനങ്ങള്‍ പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594975252.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സൗണ്ട് എഞ്ചിനീയറിംഗ്, ആര്‍.ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍, സൗണ്ട് ഡിസൈന്‍, റെക്കോഡിംഗ്, പ്രൊഡക്ഷന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്സ്. തിരുവനന്തപുരം, കൊച്ചി സെന്‍ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കാലാവധി. ഫോണ്‍ : കൊച്ചി 7356751960, തിരുവനന്തപുരം : 9744844522.

ലേലം
അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ 1.62 ആര്‍ സ്ഥലം കോടതിപ്പിഴ ഇനത്തിലുള്ള തുക ഈടാക്കുന്നതിന് ജൂലൈ 29 രാവിലെ 11.30 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04734 224826.

പട്ടികവര്‍ഗ യുവതികള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനം
പട്ടികവര്‍ഗ വികസന ഓഫീസിന്‍റെ നിയന്ത്രണത്തില്‍ റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ദ്വിവത്സര സൗജന്യ തയ്യല്‍ കോഴ്സിന്‍റെ 2026-28 ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 16 – 40. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്‍റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്‍റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ (മൂന്നാം നില), റാന്നി പി.ഒ എന്ന വിലാസത്തില്‍ അപേക്ഷ അയക്കുകയോ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയോ ചെയ്യണം. അവസാന തീയതി ഓഗസ്റ്റ് 10. ഫോണ്‍ : 04735 227703.

ഡ്രൈവര്‍ കം വര്‍ക്കര്‍ നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിനും ഹരിതകര്‍മ സേനയ്ക്കുമായി വാങ്ങിയിട്ടുളള ഇലക്ട്രിക് വാഹനത്തിന്‍റെ ഡ്രൈവര്‍ കം വര്‍ക്കര്‍ ആയി ദിവസവേതനാടിസ്ഥാനത്തില്‍ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 700 രൂപയാണ് വേതനം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഫോര്‍ വീലര്‍ ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അപേക്ഷയും ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിന് മുമ്പ് ഏഴംകുളം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 240637.

ഓണ്‍ലൈന്‍ ലേലം
ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ വേസ്റ്റ് ഓയില്‍ ലേലം ഓഗസ്റ്റ് 12 രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ MSTC/TVC/DPC PTA/5/PATHANAMTHITTA/2627/21768 ലേല നമ്പറില്‍ നടക്കും. ഫോണ്‍ : 0468 2222630.

ഐ.എച്ച്.ആര്‍.ഡി യില്‍ സ്‌പോട്ട് അഡ്മിഷന്‍
കോന്നി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യയന വര്‍ഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സപോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ബി.സി.എ (ഓണേഴ്സ്) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് ഡാറ്റാ സയന്‍സ്, ബി.കോം (ഓണേഴ്സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ് ആന്‍റ് ഫിനാന്‍സ് ആന്‍റ് ടാക്‌സേഷന്‍, ബി.എസ്.സി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് ആന്‍റ് അനലിറ്റിക്‌സ്, എം.കോം ഫിനാന്‍സ് ആന്‍റ് ടാക്‌സേഷന്‍, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ് ) കോഴ്സുകളിലേക്കാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. ഫോണ്‍ : 8547005074, 9645127298, 8078078512.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...