ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ സർക്കാർ അനുമതി : കേരളത്തിൽ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വാക്സിനേഷൻ പദ്ധതിക്കായി ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നൽകി. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും വാങ്ങാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കൂടുതൽ വാക്സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയിൽ വാക്സിൻ വാങ്ങാനുള്ള നടപടികൾ സംസ്ഥാനം വേഗത്തിലാക്കിയത്.

മെയ് മാസത്തിൽ തന്നെ പത്ത് ലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ എത്തിക്കാമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സര്‍ക്കാരിന് ഉറപ്പ് നൽകിയെന്നാണ് സൂചന. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിൽ നിന്നും കൂടുതൽ സൗജന്യ വാക്സിൻ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദവും സംസ്ഥാനം തുടരും.

അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായെങ്കിലും സംസ്ഥാനത്ത് ഒരു ലോക്ക് ഡൗണ്‍ ഉടനെ വേണ്ട എന്ന ധാരണയിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം എത്തിയത്. നിലവിൽ ശനി,ഞായര്‍ ദിവസങ്ങളിൽ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും വൈകിട്ടോടെ കടകൾ എല്ലാം അടയ്ക്കാനും നിര്‍ദേശമുണ്ട്. നിലവിൽ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ എന്ന സാധ്യത പരിശോധിച്ചാൽ മതിയെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ ധാരണ.

രോഗവ്യാപനം അതിതീവ്രമായ സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗണ്‍ അടക്കം നടപ്പാക്കാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി കൊടുക്കാനും സര്‍ക്കാര്‍ തലത്തിൽ ധാരണയായിട്ടുണ്ട്. ഇതോടെ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരും വരെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനതലത്തിൽ ഉണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. 15% മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റുള്ള ജില്ലകളിൽ ലോക് ഡൌൺ എന്ന കേന്ദ്ര നിർദേശം തല്‍ക്കാലം നടപ്പാക്കേണ്ട എന്നാണ് കേരളത്തിന്റെ  നിലപാട്. അടുത്ത സര്‍ക്കാരാവും ലോക്ക് ഡൗണ്‍ അടക്കമുള്ള വിഷയങ്ങളിൽ ഇനി തീരുമാനമെടുക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...