പത്തനംതിട്ട: എല്‍.ഡി.എഫ് ഭരണത്തില്‍ ഏറ്റവും അധികം വഞ്ചിക്കപ്പെട്ടവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ (കെ.ജി.ഒ.യു) 38-ാ മത് ജില്ലാ സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാരെ ഇത്രയേറെ ദ്രോഹിച്ച ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. 2021 ജനുവരിക്ക് ശേഷം 6 ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി അവതാളത്തിലാക്കി. ജീവനക്കാര്‍ അടയ്ക്കുന്ന തുക സര്‍ക്കാര്‍ പോക്കറ്റടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്മണ്യന്‍, സംസ്ഥാന ഭാരവാഹികളായ ഡോ. ആര്‍. രാജേഷ്, പി.ഐ. സുബൈര്‍കുട്ടി, ബി. ഗോപകുമാര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.എസ്. വിനോദ് കുമാര്‍, എന്‍.ജി.ഒ.എ ജില്ലാ പ്രസിഡന്റ് അജിന്‍ ഐപ്പ് ജോര്‍ജ്, അബ്ദുള്‍ ഹാരിസ്, ബിജു രാമചന്ദ്രന്‍, ഹുസൈന്‍. എം, റ്റി.എം ഫിറോസ്, ഡോ. അരവിന്ദ്, കെ.ജി.ഒ.യു ജില്ലാ ഭാരവാഹികളായ മുഹമ്മദ് സാലി എം.എ, അലക്സാണ്ടര്‍. എ, എസ്. വിജയ്, കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.