എല്‍.ഡി.എഫ് ഭരണത്തില്‍ ഏറ്റവും അധികം വഞ്ചിക്കപ്പെട്ടവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എല്‍.ഡി.എഫ് ഭരണത്തില്‍ ഏറ്റവും അധികം വഞ്ചിക്കപ്പെട്ടവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ (കെ.ജി.ഒ.യു) 38-ാ മത് ജില്ലാ സമ്മേളനം പത്തനംതിട്ടയില്‍  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാരെ ഇത്രയേറെ ദ്രോഹിച്ച ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. 2021 ജനുവരിക്ക് ശേഷം 6 ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി അവതാളത്തിലാക്കി. ജീവനക്കാര്‍ അടയ്ക്കുന്ന തുക സര്‍ക്കാര്‍ പോക്കറ്റടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്മണ്യന്‍, സംസ്ഥാന ഭാരവാഹികളായ ഡോ. ആര്‍. രാജേഷ്, പി.ഐ. സുബൈര്‍കുട്ടി, ബി. ഗോപകുമാര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.എസ്. വിനോദ് കുമാര്‍, എന്‍.ജി.ഒ.എ ജില്ലാ പ്രസിഡന്റ് അജിന്‍ ഐപ്പ് ജോര്‍ജ്, അബ്ദുള്‍ ഹാരിസ്, ബിജു രാമചന്ദ്രന്‍, ഹുസൈന്‍. എം,  റ്റി.എം ഫിറോസ്, ഡോ. അരവിന്ദ്, കെ.ജി.ഒ.യു ജില്ലാ ഭാരവാഹികളായ മുഹമ്മദ് സാലി എം.എ, അലക്സാണ്ടര്‍. എ, എസ്. വിജയ്, കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...