പത്തനംതിട്ട : ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അമ്പേ പരാജയപെട്ടു എന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയ ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. ശുദ്ധജല വിതരണത്തിന് സർക്കാർ അനുമതിയില്ലെന്നും, അഥവാ അനുമതി ലഭിച്ചാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാങ്കറിൽ വെള്ളം വിതരണം ചെയുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ല. കോവിഡ് പ്രതിസന്ധി വന്നതോടെ പല പഞ്ചായത്തുകളും കോവിഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തനത് ഫണ്ട് വക മാറ്റി. ഈ ഫണ്ടുകൾ പഞ്ചായത്തുകൾക്ക് തിരികെ നൽകേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിന് ഉണ്ട്. ഇതിന് അലംഭാവം കാണിക്കുന്നത് ജനങ്ങളോടുള്ള വെളുവിളിയാണെന്നു കൊണ്ടൂർ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നമ്മളുടെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വെള്ളപൊക്ക ഭീഷണിയിൽ ആയിരുന്നു എങ്കിലും ഇപ്പോൾ കടുത്ത ജലക്ഷാമത്തിലാണ്, ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ ജോലികൾ അടിയന്തിരമായി പൂർത്തീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ജലക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ പരാജയം
RECENT NEWS
Advertisment