കെഎസ്ആർടിസി ; വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 71 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണത്തിനായി കോടികൾ അനുവദിച്ച് സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തിലെ പെൻഷനായി 71 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ജൂൺ മാസത്തിലെ പെൻഷൻ അഞ്ചാം തീയതി വിതരണം ചെയ്യേണ്ട സാഹചര്യത്തിലാണ് മെയ് മാസത്തിലെ പെൻഷന് അനുമതി ലഭിക്കുന്നത്. തുക അനുവദിക്കാത്തതിനെ തുടർന്ന് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനും വൈകിയിരുന്നു. നിലവിൽ, പെൻഷൻ തുക ലഭിക്കുന്നതിൽ നേരിട്ട അനിശ്ചിതത്വത്തെ തുടർന്ന് സംഘടനകൾ ചീഫ് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തുന്നുണ്ട്.

സഹകരണ ബാങ്കുകളുടെ പലിശ തർക്കം കാരണമാണ് പെൻഷൻ വിതരണം മുടങ്ങിയത്. സാധാരണയായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം പെൻഷൻ തുക നൽകുകയും, സർക്കാർ അത് പലിശ സഹിതം തിരിച്ച് നൽകാറുമാണ് പതിവ്. നിലവിൽ, പലിശ 8 ശതമാനത്തിൽ നിന്ന് 8.5 ശതമാനമാക്കി ഉയർത്തണമെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഏപ്രിൽ മാസം ജീവനക്കാരുടെ ശമ്പളം ഗഡുക്കകളായാണ് വിതരണം ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...