Saturday, June 29, 2024 6:49 pm

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടിരിക്കുകയാണെന്നും വനയോര മേഖലയിലെ ജനങ്ങളേയും കൃഷിയേയും ഇല്ലാതാക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. വന്യമൃഗങ്ങളെ വനാതിര്‍ത്തിക്കുള്ളില്‍ നിലനിര്‍ത്തി ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം ഒരുക്കുക, കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള തടസ്സം നിയമപരമായി നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനയോരമേഖലയിലെ ജനങ്ങളെയും കൃഷിയെയും ഇല്ലാതാക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരും വനം വകുപ്പും സ്വീകരിക്കുന്നത്. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായിട്ടും ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരും, കോന്നി എം.എല്‍.എ യും അനങ്ങാപ്പാറ നയവുമായി മുന്നോട്ടു പോകുന്നു. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരം മുറിക്കുന്നതിനുള്ള നിയമപരമായ അവകാശവും കൈവശഭൂമിക്ക് പട്ടയം അനുവദിപ്പിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം മലയോര കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രതീഷ്. കെ. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു കല്ലേത്ത്, അബ്ദുള്‍കലാം ആസാദ്, ഐ.എന്‍.റ്റി.യു.സി മണ്ഡലം പ്രസിഡന്‍റ് ജോസ് പുരയിടം, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജേക്കബ് പി.എം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഷമീര്‍ തടത്തില്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സൂസന്‍ മേബിള്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു. 75 ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് അബ്ദുള്‍ റസാക്ക്, ചിറ്റാര്‍ വസന്ത്, ടി.കെ. സലീം, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി രതീഷ്, ജിബിന്‍ എബ്രഹാം വര്‍ഗീസ്, സജി താഴെമണ്ണില്‍, ഉദയഭാനു, ജിനുരാജ്, മിനി രാജേന്ദ്രന്‍, ജോളി രാജു, റെജി കൂട്ടുമ്മേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സീനിയർ സിറ്റിസൺസ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം നടന്നു

0
പത്തനംതിട്ട : സീനിയർ സിറ്റിസൺസ് പൊതുജീവിതത്തിലും രാഷ്ട നിർമ്മാണ പ്രവർത്തനങ്ങളിലും എന്നും...

ബിന്ദു ജയകുമാറിനെയും മേഴ്സി എബ്രഹാമിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

0
തിരുവല്ല: നഗരസഭ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്‍റ് നല്‍കിയ വിപ്പ്...

പിഎസ്‍സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ : കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവെച്ചു

0
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത...

മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്

0
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ...