പത്തനംതിട്ട : കേരളത്തിലെ സാധാരണക്കാരായ രോഗികള്‍ ചികിത്സകള്‍ക്കായി ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ അവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കി രോഗം ഭേദമാക്കുന്നതിനു പകരം അവരെ മരണത്തിലേക്ക് തള്ളിവിട്ട് ശവക്കുഴി തോണ്ടുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനക്കും മന്ത്രിയുടെ കെടുകാര്യസ്ഥതക്കുമെതിരെ കോണ്‍ഗ്രസ് അടൂര്‍, പന്തളം ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ ആശ്രയമായ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ, മറ്റ് ജീവനക്കാരോ, മരുന്നോ, ഉപകരണങ്ങളോ ഇല്ല. ജില്ലയില്‍ യു.ഡി.എഫ് ഗവണ്‍മെന്‍റ് ആദ്യമായി അടൂര്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കാരുണ്യ മെഡിക്കല്‍ ഷോപ്പ് അടച്ചു പൂട്ടി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ഇടിച്ചു നിരത്തി. കുറെ കെട്ടിടങ്ങള്‍ പണിത് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. ട്രോമോ കെയര്‍ പ്രവര്‍ത്തിക്കുന്നില്ല, അപകടങ്ങളില്‍പ്പെട്ട് ചികിത്സ തേടി വരുന്നവരെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നു. ബ്ലഡ് ബാങ്ക് പോലും പ്രവര്‍ത്തിക്കുന്നില്ല. അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കി ജീവനക്കാര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ഡി.സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ട്രോമമാകെയര്‍ പ്രവര്‍ത്തിപ്പിക്കണം. മതിയായ ഒപി സൗകര്യം ക്രമീകരിക്കുക. ആരോഗ്യ മേഖലയോടുള്ള സര്‍ക്കാരിന്‍റെ അവഗണനയ്ക്കെതിരെ ബഹുജന പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഇന്‍ ചാര്‍ജ് അഡ്വ. ബിജു വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. തോപ്പില്‍ ഗോപകുമാര്‍, ഏഴംകുളം അജു, പഴകുളം ശിവദാസന്‍, ബിനു എസ് ചക്കലയില്‍, രമ ജോഗിന്ദര്‍, സി. കൃഷ്ണകുമാര്‍, ബിജു ഫിലിപ്പ്, എം.ആര്‍. ജയപ്രസാദ്, ജെ.എസ്. അടൂര്‍, നൗഷാദ് റാവുത്തര്‍, ഷെരീഫ് പന്തളം, ജി. മനോജ്, മഞ്ജു വിശ്വാനാഥ്, നിസാര്‍ കാവിളയില്‍, ബാബു ദിവാകരന്‍, ഉമ്മന്‍ തോമസ്, ഡി. ശശികുമാര്‍, മുണ്ടപ്പള്ളി സുഭാഷ്, ജോസ് തോമസ്, സുരേഷ് കുഴുവേലി, അനന്ദു ബാലന്‍, റിനോ .പി .രാജന്‍, സജി ദേവി, ജയകൃഷ്ണന്‍ പള്ളിക്കല്‍, ഫെന്നി നൈനാന്‍, ശിവപ്രസാദ് മൗട്ടത്, കോശി മാണി, കുഞ്ഞുഞ്ഞമ്മ ജോസഫ്, സുധാ നായര്‍, ഇ.എ. ലത്തീഫ്, മണക്കാല പൊന്നച്ചന്‍, ആര്‍. അശോകന്‍ അങ്ങാടി, ബിജു ഫിലിപ്പ്, എം.ആര്‍. ജയപ്രസാദ്, ജെ.എസ്. അടൂര്‍, നൗഷാദ് റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധി സ്മൃതി മൈതാനിയില്‍ നിന്നും ഗവ. ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജിനു കളീയ്ക്കല്‍, ഷിബു ചിറക്കരോട്ട്, ഡി.രാജീവ്, തേട്ടുവാ മുരളി, അരവിന്ദ് ചന്ദ്രശേഖര്‍, റെജി മാമന്‍, കെ.വി. രാജന്‍, ബേബി ജോണ്‍, പ്രകാശ് റ്റി. ജോണ്‍, കെ പി ആനന്ദന്‍, മണ്ണടി മോഹന്‍, ചാന്ദിനി മോഹന്‍, രഞ്ജിനി സുനില്‍, അംജത് അടൂര്‍, ടോം തങ്കച്ചന്‍, ക്രിസ്റ്റോ വര്‍ഗ്ഗീസ്, ചാര്‍ളി ഡാനിയല്‍, ഷിബു ഉണ്ണിത്താന്‍, മറിയാമ്മ തരകന്‍, ബിഥുന്‍ പി.ബാബു, എന്നിവര്‍ നേതൃത്വം നല്കി.