ഗസ്റ്റ് അധ്യാപക ഒഴിവ്
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്‍റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജന്‍സ് ഫുഡ് ടെക്നോളജി(സി.എഫ്.ടി.കെ) യില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം(നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 21 ന് രാവിലെ 11 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍ഡി യുടെ കീഴില്‍ എലിമുളളുംപ്ലാക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലെ 2020-21 അധ്യയന വര്‍ഷത്തെ എം കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0468 2382280, 8547005074, 9645127298.
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെയും 15 സബ് രജിസ്ട്രാര്‍ ഓഫീസിലെയും ആവശ്യത്തിനായി പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 21 ന് വൈകിട്ട് നാലിനകം ജില്ലാ രജിസ്ട്രാര്‍, ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2223105.
തളിര് സ്‌കോളര്‍ഷിപ്പ് ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാശീലത്തെയും ഭാഷാ സ്‌നേഹത്തെയും പ്രോത്സാഹിപ്പിക്കുക, സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ഉദ്ഘാടനം പത്തനംതിട്ട മര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാജേഷ് എസ് വള്ളിക്കോട് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജേക്കബ് എബ്രഹാമിന് രേഖകള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റൂട്ട് സബ് എഡിറ്റര്‍ സെലിന്‍ ജെ.ജോര്‍ജ്, ബിനുരാജ്, അരുണ്‍ ബി മാത്യൂസ് , റൂബി കെ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
പൊതുവിജ്ഞാനം, ആനുകാലികം, ചരിത്രം, സാഹിത്യം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ നടത്തുന്നത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ കുട്ടികള്‍ സീനിയര്‍ വിഭാഗത്തിലുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 200 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ഒരു വര്‍ഷത്തെ തളിര് മാസിക സൗജന്യമായി നല്‍കും.
https://scholarship.ksicl.kerala.gov.in എന്ന ലിങ്കിലൂടെ സ്‌കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 9496749794,9446185196 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ഗസ്റ്റ് ലക്ചറര്‍ നിയമനം
പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്ക് കോളജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കും. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് താത്പര്യമുളളവര്‍ ഈ മാസം 17 ന് രാവിലെ 10 നും കെമിസ്ട്രി വിഷയത്തിന് 18 ന് രാവിലെ 10 നും ഫിസിക്‌സിന് ഉച്ചയ്ക്ക് രണ്ടിനും ബയോഡേറ്റയും ബന്ധപ്പെട്ടരേഖകളും സഹിതം കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍:04734 259634.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണല്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ 16 ന് രാവിലെ എട്ടിന് കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണലിനു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ രാവിലെ ഏഴിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകണം. സ്ഥാനാര്‍ഥികളും ഏജന്റുമാരും കോവിഡ്19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ഹാളില്‍ പ്രവേശിക്കണമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.