അയ്യപ്പന്മാര്‍ക്ക് സുരക്ഷ ശക്തമാക്കി വനം വന്യജീവി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് മലകയറുന്ന അയ്യപ്പഭക്തന്മാര്‍ക്ക് സുരക്ഷ ശക്തമാക്കി വനം വന്യജീവി വകുപ്പ്. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന യാത്രാപാത പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയില്‍പ്പെടുന്നതാണ്. ഈ പാത കടന്ന് പോകുന്ന പലയിടങ്ങളിലൂടെയും വന്യജീവികള്‍ സഞ്ചരിക്കുന്നതിനാലാണ് അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ നാലിന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തര്‍ക്കും രാത്രി തിരിച്ചിറങ്ങുന്നവര്‍ക്കും ആയുധധാരികളായ വനം വകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ സുരക്ഷിതമായി കാനന പാതയിലൂടെ യാത്രചെയ്യാമെന്ന് സെക്ഷന്‍ റേഞ്ച് ഓഫീസര്‍ പി.കെ. രാജേഷ് പറഞ്ഞു.

വന്യജീവികളില്‍ നിന്നും തീര്‍ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് പുറമേ മലിനീകരണത്തിനെതിരേ ബോധവത്കരണം, ഇഴ ജന്തുക്കളില്‍ നിന്നുള്ള ശല്യം ഒഴിവാക്കല്‍ എന്നിവയും വന വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നുണ്ട്. നിലവിലെ ബാച്ചിന്റെ കാലാവധി ഡിസംബര്‍ 14 വരെയാണ്. 14 മുതല്‍ 29 വരെയാണ് അടുത്ത ബാച്ചിന്റെ സേവനം ശബരിമലയിലുണ്ടാവുക. 10 പേരാണ് ഒരു ബാച്ചിലുള്ളത്. ഒരു റേഞ്ച് ഓഫീസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, എട്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരാണ് ഒരു ബാച്ചിലുള്ളത്. നട തുറന്നത് മുതല്‍ ഇതുവരെ 37 ഇഴജന്തുക്കളെ സന്നിധാന പരിസരത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. കൂടാതെ വനം വകുപ്പിനെ സംബന്ധിച്ച് എന്ത് ആവശ്യത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സന്നിധാനത്ത് സജ്ജമായിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 04735 202077, റേഞ്ച് ഓഫീസര്‍: 9447586833.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...