സിഡ്‌നി: കുട്ടികളുടെ മാനസിക ആരോഗ്യം കണക്കിലെടുത്ത് സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചുള്ള നിയമം നടപ്പാക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. എന്നാൽ നിരവധി വിമർശനങ്ങളും ഇതിനെതിരെ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും 14 നും 15നും ഇടയിലുള്ള കുട്ടികൾക്ക് ആയിരിക്കും നിന്ത്രണം ഉണ്ടാകുക. കുട്ടികള്‍ അവരുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഉപേക്ഷിച്ച് സ്വിമ്മിങ്ങ് പൂളിലും ടെന്നീസ് കോര്‍ട്ടിലും ഇറങ്ങുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പുതിയ തീരുമാനത്തിൽ ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ആന്തോണിയോ അല്‍ബാനിസ് പറഞ്ഞു. സോഷ്യൽ മീഡിയകൾ സാമൂഹിക ഇടപെടലുകളില്‍ വിള്ളലുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം നിലവില്‍ വന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായിരിക്കും ഓസ്‌ട്രേലിയ. എന്നാല്‍ കൗമാരക്കാരുടെ ഡിജിറ്റല്‍ അവകാശങ്ങളുടെ ലംഘനമാണ് ഇതെന്ന വിമർശനം കനത്തതോടെ യൂറോപ്യന്‍ യൂണിയനടക്കം നിയമം പിന്‍വലിക്കേണ്ടതായി വന്നിട്ടുണ്ട്. 12-നും 17നും ഇടയില്‍ പ്രായമുള്ള ഓസ്‌ട്രേലിയയിലെ മുക്കാല്‍ ഭാഗം കുട്ടികളും യൂട്യൂബ്- ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ലോകത്ത് ഏറ്റവും അധികം ഓണ്‍ലൈന്‍ ഉപഭോക്താക്കളുള്ള രാജ്യം കൂടിയാണ് ഓസ്‌ട്രേലിയ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1