സര്‍ക്കാര്‍ പഞ്ചായത്ത് രാജ് നിയമത്തിന്‍റെ അന്തസത്ത തകര്‍ക്കുന്നു : സാമുവല്‍ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധികാര വികേന്ദ്രീകരണത്തിലൂടെ പ്രാദേശിക വികസനം എന്ന പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിന്‍റെ അന്തസത്ത തകര്‍ത്ത് പിണറായി സര്‍ക്കാര്‍ അധികാര കേന്ദ്രീകരണം നടത്തി പ്രാദേശിക വികസനം തടസപ്പെടുത്തുകയാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടന്‍റെ ആഭിമുഖ്യത്തില്‍ മൈലപ്രാ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും ധൂര്‍ത്തും നടത്തുന്ന പിണറായി സര്‍ക്കാര്‍ വികസ പ്രവര്‍ത്തനങ്ങള്‍ നടത്താതെയും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാതെയും പണം ധൂര്‍ത്തടിക്കുകയാണെന്നും ഇത് ജനങ്ങളോടു കാട്ടുന്ന കടുത്ത അനീതിയാണെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് വില്‍സണ്‍ തുണ്ടിയത്ത് ഡി.സി.സി അംഗങ്ങളായ പി.കെ ഗോപി, ജെയിംസ് കീക്കരിക്കാട്ട്, മുന്‍ മണ്ഡലം പ്രസിഡന്‍റ് മാത്യു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസി വര്‍ഗ്ഗീസ്, ശോശാമ്മ ജോണ്‍സണ്‍, അനിത മാത്യു, അനിത തോമസ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ബേബി മെലപ്ര, ബിജു സാമുവല്‍, ജേക്കബ് വര്‍ഗീസ്, ജിജി മരുതിക്കല്‍ നേതാക്കളായ സിബി ജേക്കബ്, ബിന്ദു ബിനു, ഓമന വര്‍ഗീസ്, ജോബി മണ്ണാറക്കുളഞ്ഞി, ആകാശ് മാത്യു വര്‍ഗ്ഗീസ്, മഞ്ജു സന്തോഷ്, ആര്‍. പ്രകാശ്, ലിബു മാത്യു, മാത്തുക്കുട്ടി വര്‍ഗീസ്, പി.എ ജോണ്‍സണ്‍, എം.കെ സുരേന്ദ്രന്‍, തോമസ് എബ്രഹാം, രാജു പുല്ലൂര്‍, ജേക്കബ് കൈപ്പശേരില്‍, പ്രിന്‍സ് .പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ ജനനത്തീയതി തിരുത്തൽ അനിശ്ചിതത്വത്തിൽ ; അപേക്ഷ സ്വീകരിക്കാതെ സേവനകേന്ദ്രങ്ങൾ

0
ആലപ്പുഴ : ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതകളേറെയുള്ളതിനാൽ...

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്വർണ്ണവും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

0
നാഗർകോവിൽ : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി 20 പവൻ...

തിരുവനന്തപുരം വെങ്ങാനൂരില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

0
നെടുമങ്ങാട്: തിരുവനന്തപുരം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അയ്യങ്കാളി സ്മാരക...

വാഹന ഫിറ്റ്‌നസ് പരിശോധനയ്ക്കായുള്ള കൈക്കൂലിയുടെ കോഡ് ടി.ആർ.6 ; പോരായ്മകൾ രേഖയാക്കില്ല

0
തിരുവനന്തപുരം : ഫിറ്റ്‌നസ് പരിശോധനയ്ക്കുവരുന്ന വാഹനങ്ങളിൽ പോരായ്മ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റിന്യൂവൽ...