കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വായ്ത്താരികളും പൊള്ളയായ പ്രചാരണങ്ങളും നിര്‍ത്തി സത്വര നടപടികള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി സജീവ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നു ക്ഷാമം, സര്‍ജിക്കല്‍ ഉപകരണങ്ങളുടെ അഭാവം തുടങ്ങി വിവിധങ്ങളായ പ്രതിസന്ധികളാണ് നേരിടുന്നത്.
ഇതിനിടെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ രോഗീ പരിചരണവും മെഡിക്കല്‍ പഠനവും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ താളം തെറ്റുന്ന അവസ്ഥയിലാണെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ പറയുന്നു. നമ്പര്‍ വണ്‍ എന്ന് മേനി നടിക്കുന്ന കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന യാഥാര്‍ഥ്യം പുറത്തുവന്നതോടെ പുതിയ കണക്കവതരിപ്പിച്ച് വിമര്‍ശകരുടെ നാവടപ്പിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നൂ ദിവസത്തെ ചര്‍ച്ചയിലൂടെ കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ ഉതകുന്ന പരിഹാര നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവണം. പിആര്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തിയാല്‍ ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാവില്ല. മരുന്നു ക്ഷാമം, സര്‍ജിക്കല്‍ ഉപകരണങ്ങളുടെ അഭാവം, ലാബ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന, മികച്ച രോഗീ പരിചരണം തുടങ്ങി എല്ലാ വിഷയങ്ങള്‍ക്കും ശാശ്വതവും സമഗ്രവുമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു.