ചിറ്റാറിലെ മത്തായിയുടെ കുടുംബത്തോട് സർക്കാർ കാണിക്കുന്നത് അനിതീ : വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാറിൽ ഫോസ്റ്റ് ഉദ്യോസ്ഥർ കൊലപെടുത്തിയ യുവകർഷകൻ മത്തായിയുടെ കുടുംബതോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണ് എന്നും ഈ കൊടുംക്രൂരത കർഷകർ മറക്കില്ല എന്നും വിക്ടർ ടി തോമസ് പറഞ്ഞു. ചിറ്റാറിലെ മത്തായിയുടെ രണ്ടാം ചരമ ദിനത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വർഷമായിട്ടും കുടുംബത്തിന് യാതൊരുവിധ നഷ്ടപരിഹാരം സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കാത്തത് പ്രതിക്ഷേധാർഹമാണ്. കുടുംബത്തിന് വീട് വയ്ക്കുന്നതിന് ആവശ്യമായ ധനസഹായം സർക്കാർ പ്രഖ്യാപിക്കുകയും മക്കളുടെ പഠനം സൗജന്യമായി സർക്കാർ ഏറ്റെടുക്കുകയും ചെയ്യണം.

സിബിഐ കണ്ടെത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഇപ്പോഴും സർവീസ് തുടരുന്നത് സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി ആണെന്നും പത്തനംതിട്ടയിൽ വനംമന്ത്രി വന്നപ്പോൾ കുടുംബത്തോടൊപ്പം നേരിട്ട് പോയി കണ്ട് നിവേദനം നൽകിയപ്പോൾ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ഇപ്പോഴും വനം മാത്രിയും സർക്കാരും മൗനം തുടരുന്നത് അവസാനിപ്പിക്കണം. ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായില്ല എങ്കിൽ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു നടന്ന സമരപരമ്പര യിൽ യോജിച്ച മുഴുവൻ ആളുകളെയും സംഘനകളെയും അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട് പോകുമെന്ന് കേരള കോൺഗ്രസ്സ് ജില്ല പ്രസിഡന്റെ യുഡിഎഫ് ജില്ല ചെയർമാൻ വിക്ടർ ടി തോമസ് പറഞ്ഞു.

ധർണ്ണയിൽ മത്തായിയുടെ ഭാര്യയും, സഹോദരനും കുടുംബാംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ തോമസുകുട്ടി കുമ്മണൂർ, ജോസ് കൊന്നപാറ, അൻഡ്ച്ചൻ വെച്ചൂച്ചിറ, റോയി ഫിലിപ്പ്, എബ്രാഹാം ചെറിയാൻ മത്തായിയുടെ ഭാര്യ ഷീബ, മത്തായിയുടെ സഹോദരൻ വിൽസൻ, മത്തായിയുടെ കുടുംബാംഗങ്ങൾ ഷെറിൻ ജോർജ്,ബിന്ദു, ജേക്കബ് മാത്യൂ , ബ്രസീലി ജോസഫ്, രതിഷ് പിറ്റി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...