വന്യമൃഗ ആക്രമണം കോൺഗ്രസിന്റെ ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് നാളെ (മെയ് 19-തിങ്കൾ )

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നാളെ (മെയ് 19- തിങ്കളാഴ്ച്ച കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ, പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. രാവിലെ 10- മണിക്ക് പാടം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ചും തുടന്ന് നടക്കുന്ന ധർണ്ണയും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിക്കും.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രസംഗം നടത്തും. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, പോഷക സംഘനാ നേതാക്കൾ പ്രസംഗിക്കും.
വന്യമൃഗ ആക്രമണങ്ങൾക്കെതിരെ സർക്കാരും വനം വകുപ്പും ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ കൂടുതൽ ശക്തവും വ്യാപകവുമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് ഡി.സി. സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...